കോതമംഗലം : നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ. ഇടുക്കി വെള്ളത്തൂവൽ വടക്കേ ആയിരം ഏക്കർ ഭാഗത്ത് ചക്കിയാങ്കൽ വീട്ടിൽ ഇപ്പോൾ ആലുവ പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന പത്മനാഭൻ (62) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 30 ന് മലയൻകീഴ് സ്വദേശി വർഗീസിന്‍റെ വീട്ടിൽ നിന്നും 25000 രൂപ മോഷ്ടിച്ച കേസിലെ പ്രതിയാണ്. ഊന്നുകൽ പോലീസ് സ്റ്റേഷനിൽ കൊലപാതകക്കേസിലും, നിരവധി മോഷണക്കേസിലും പ്രതിയാണ് ഇയാൾ. ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർ മാഹിൻ സലിം, എസ്.സി.പി.ഒ ടി.ആർ. ശ്രീജിത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.
