കീരംപാറ : ന്യായവില കോഴി ഫാമിൽ വെള്ളം കയറി ഇറച്ചിക്കോഴികൾ ചത്തു. കോതമംഗലം പൗരസമിതിയുടെ നേതൃത്വത്തിൽ ന്യായവില കോഴികർഷക ഫാമിലേക്ക് സമീപ പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ ഏക്കർ കണക്കിന് വരുന്ന റബ്ബർ തോട്ടമുൾപ്പെടെയുള്ള പറമ്പിൽ വീഴുന്ന മഴവെള്ളം കുത്തിയൊഴുകി കീരംപാറ പഞ്ചായത്തിലെ കമ്പനിപ്പടിയിൽ പ്രവർത്തിച്ചു വരുന്ന കോഴി ഫാമിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ നിലവിൽ രണ്ട് വർഷം മുൻപ് പരാതി നൽകിയിരുന്നു. അന്ന് ഭൂവുടമ തോട് കീറി കോഴി ഫാമിലേക്ക് വെള്ളം കുത്തിയൊഴുകി പതിക്കാതെ വെളളം വഴി മാറ്റി വിടാമെന്ന് കോതമംഗലം സ്റ്റേഷനിൽ വച്ച് സമ്മതിച്ചതുമാണ്.
രണ്ട് വർഷം മുൻപ് ആയിരത്തിലതികം കോഴികൾ ചത്തിരുന്നു. എന്നാൽ സ്വകാര്യവ്യക്തി കോഴി ഫാമിലേക്ക് പതിക്കാതെ ഒഴുക്കു വെളളം തോടു കീറി വീട്ടിരുന്നത് കഴിഞ്ഞ ദിവസം രാത്രിയുടെ മറവിൽ തോട് അടക്കുകയുണ്ടായി. ഇതു മൂലം ഇന്നലെയുണ്ടായ അതി ശക്തമായ മഴയിൽ ആയിരത്തി അഞ്ഞൂറോളം പാകമായ കോഴികൾ ഉള്ള കോഴി ഫാമിലെക്ക് വൻ തോതിൽ വെള്ളം കുത്തിയൊലിച്ച് കോഴികൾ ചത്തൊടുങ്ങി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായിട്ടുള്ളത്.
കോതമംഗലം പൗരസമിതിയുടെ നേതൃത്വത്തിലാണ് ന്യായവില കോഴി ഫാം പ്രവർത്തിച്ചു വരുന്നത്. പത്തിലതികം കുടുംബം കഴിയുന്നത് ഇവിടെ പ്രവർത്തിക്കുന്ന ഫാമിലെ തൊഴിൽ കൊണ്ടാണ്. മിണ്ടാപ്രാണികളോട് കാണിക്കുന്ന കൊടുംക്രൂരതക്ക് ഉത്തരവാധികളായവരെ അറസ്റ്റ് ചെയ്ത് കോഴി കൃഷിഫാമിനുണ്ടായ നഷ്ടം നൽകാൻ അധികാരികൾ തയ്യാറാകണമെന്നും കോതമംഗലം താലൂക്ക് പൗരസമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷാജി പീച്ചക്കര അദ്ധ്യക്ഷനായി. രക്ഷാധികാരി അഡ്വ. പോൾമുണ്ടക്കൽ, ജനറൽ സെക്രട്ടറി മനോജ് ഗോപി , ട്രഷറർ ജിജി പുളിക്കൽ, ടി.പി മേരി ദാസ് , റോയി പിട്ടാപ്പിള്ളിൽ എന്നിവർ സംസാരിച്ചു.