കോതമംഗലം: ജീവൻ രക്ഷാ മരുന്നുകളുടെ വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടലിന്റെ ഭാഗമായി 13% മുതൽ 70% വരെ വില ക്കുറവിൽ കൺസ്യൂമർ ഫെഡിന്റെ നീതി മെഡിക്കൽ സ്റ്റോർ കോതമംഗലം താലൂക്ക് ആശുപത്രിയുടെ കെട്ടിടത്തിൽ രാവിലെ 10 മണിക്ക് ബഹു: കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു. കോതമംഗലം നഗരസഭ ചെയർപേഴ്സൺ ശ്രീമതി. മഞ്ജു സിജു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു കൺസ്യൂമർ ഫെഡ് മാനേജിംഗ് ഡയറക്ടർ ശ്രീ വി.എം.മുഹമ്മദ് റഫീക്ക് ഐ.പി.എസ് ആദ്യ വിൽപ്പന നടത്തി ആശംസകൾ അർപ്പിച്ചു കൊണ്ട് മുനിസിപ്പൽ കൗൺസിലർ മാരായ ശ്രീമതി റെജി ജോസ് , പി ആർ ഉണ്ണികൃഷ്ണൻ, പ്രിൻസി എൽദോസ് ,സലിം ചെറിയാൻ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: അഞ്ജലി എൻ യു എന്നിവർ സംസാരിച്ചു കൺസ്യൂമർ ഫെഡ് റീജിയണൽ മാനേജർ ശ്രീമതി എ വി ഷൈനി സ്വാഗതവും അഡ്മിനിസ്ട്രോഷൻ മാനേജർ ശ്രീ.പി.കെ. അനിൽകുമാർ കൃതജ്ഞതയും പറഞ്ഞു.

You must be logged in to post a comment Login