കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പുതിയ ഓഫീസ് മന്ദിരം ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നാടിന് സമർപ്പിച്ചു. ആൻ്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിൻ്റെ 2 കോടി രൂപയും,എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയും വകയിരുത്തി 3 നിലകളിലായി 12000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പുതിയ ഓഫീസ് മന്ദിരത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,ഗ്രാമവികസന കമ്മീഷണർ എൻ പത്മകുമാർ ഐ എ എസ്,പഞ്ചായത്ത് പ്രസിഡൻ്റുമാരായ രഞ്ജിനി രവി,സന്ധ്യാ ലാലൂ,ബെന്നി പോൾ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശാന്തമ്മ പയസ്,ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സെലിൻ ജോൺ,ബിന്ദു ജയകുമാർ,എം എൻ ശശി,സെബാസ്റ്റ്യൻ ആഗസ്തി,വിൽസൺ ഇല്ലിക്കൽ,ഒ ഇ അബ്ബാസ്,എ വി രാജേഷ്,അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ധന്യ എൻ ജനാർദ്ദനൻ,എ ഡി സി ജനറൽ എസ് ശ്യാമ ലക്ഷ്മി,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എച്ച് നാസർ,അസിസ്റ്റൻ്റ് എഞ്ചിനീയർ അനൂപ് ജോർജ്,വിവിധ രാഷ്ട്രീയ – സാമൂഹ്യ – സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.
You May Also Like
NEWS
കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...
NEWS
കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...
NEWS
കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...
NEWS
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...