കോതമംഗലം: ആദിവാസി കോളനിയിൽ ഉത്പ്പാദിപ്പിക്കുന്ന എല്ലാത്തരം ഉത്പ്പന്നങ്ങൾക്കും ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നേര്യമംഗലം ഫോറസ്റ്റ് ഓഫീസിനു സമീപം മസാലപ്പെട്ടി എന്ന പേരിൽ ആഴ്ച ചന്ത ആരംഭിച്ചിരിക്കുന്നത്.
മസാലപ്പെട്ടിയിൽ നടന്ന ചടങ്ങിൽ ഇഞ്ചി ലേലം ചെയ്ത് വനം വകുപ്പു മന്ത്രി എകെ ശശീന്ദ്രൻ ആദ്യ വിൽപ്പന നിർവഹിച്ചു.
പി ആദിവാസികളുടെ കാർഷിക ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി വനം വകുപ്പിന്റെ നേതൃത്വത്തിൽ നേര്യമംഗലത്ത് ആരംഭിച്ച ആഴ്ച ചന്ത പ്രവർത്തനം ആരംഭിച്ചു..സി. സി.എഫ്. നോയൽ തോമസ്, ഡി എഫ് ഒ ഫ്രാൻസിസ്, റേഞ്ച് ഓഫീസർ രതീഷ് കെ.വി ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കൂത്ത്, ഡാൻസ് തുടങ്ങി വിവിധ പരമ്പരാഗത ആദിവാസി കലാരൂപങ്ങളുടെ അവതരണവും നടന്നു.ആദിവാസി കർഷകർ ഉത്പ്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങൾക്ക് ഏറ്റവും മെച്ചപ്പെട്ട വില അവർക്ക് ലഭിക്കുന്നതിന് വേണ്ടിയുള്ള ഒരു സംരംഭമാണ് മസാലപ്പെട്ടിയെന്ന് മൂന്നാർ ഡി എഫ് ഒ രാജു ഫ്രാൻസിസ് പറഞ്ഞു.