Connect with us

Hi, what are you looking for?

NEWS

നേര്യമംഗലത്ത് പുതിയ ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ പരിഗണനയിൽ; മുഖ്യമന്ത്രി പിണറായി വിജയൻ.

കോതമംഗലം:- കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലത്ത് പുതിയ ഫയർ ആൻ്റ് റെസ്ക്യൂ സ്‌റ്റേഷൻ സർക്കാരിൻ്റെ പരിഗണയിലാണെന്ന് ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഇടുക്കി ജില്ലയോട് ചേർന്ന് കിടക്കുന്ന പ്രദേശവുമായ നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമ സഭ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് ബഹു:മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രസ്തുത സ്ഥലം കോതമംഗലം നിലയത്തിൽ നിന്നും 20 കി മി ഉം,കല്ലൂർക്കാട് നിലയത്തിൽ നിന്നും 25 കി മി ഉം,ഇടുക്കി നിലയത്തിൽ നിന്നും 47 കി മി ഉം,മൂന്നാർ നിലയത്തിൽ നിന്നും 63 കി മി ഉം അകലെയാണെന്നും നിരവധി വ്യവസായ സ്ഥാപനങ്ങൾ,ഫാക്ടറികൾ,കെ എസ് ഇ ബി ലോവർ പെരിയാർ ഡാം,കരിമണൽ പവർ ഹൗസ് തുടങ്ങിയ സ്ഥാപനങ്ങൾ പ്രസ്തുത സ്ഥലത്തിനടുത്താണ് സ്ഥിതി ചെയ്യുന്നതെന്നും പ്രദേശത്തു തുടർച്ചയായി മണ്ണിടിച്ചലും,ഉരുൾപൊട്ടലും പതിവായി ഉണ്ടാകുന്നതും സമീപ മേഖലയിൽ കാട്ടുതീ ഉണ്ടാകുന്ന സാഹചര്യത്തിലും പ്രസ്തുത പ്രദേശത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് നേര്യമംഗലത്ത് പുതിയ ഫയർ ആന്റ് റെസ്ക്യൂ സ്‌റ്റേഷൻ ആരംഭിക്കണമെന്നും എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് പുതിയ ഫയർ ആന്റ് റെസ്ക്യൂ സ്‌റ്റേഷൻ ആരംഭിക്കുന്നതിനു വേണ്ടി വകുപ്പ് മേധാവി തയ്യാറാക്കിയ മുൻഗണന പട്ടികയിൽ നേര്യമംഗലം ഉൾപ്പെട്ടിട്ടുണ്ടെന്നും,വകുപ്പ് മേധാവി ലഭ്യമാക്കിയ സാധ്യത പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ മുൻഗണന പട്ടിക സർക്കാർ പരിശോധിച്ച് വരികയാണെന്നും ബഹു: മുഖ്യമന്ത്രി ആൻ്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം :കവളങ്ങാട്‌ ഗ്രാമപഞ്ചായത്തില്‍ അള്ളുങ്കൽ കേന്ദ്രമാക്കി പുതിയ റേഷന്‍കട അനുവദിച്ച് ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്‌ 13-ല്‍ അള്ളുങ്കൽ കേന്ദ്രമാക്കിയാണ് പുതിയ റേഷന്‍കട അനുവദിച്ച്‌ ഉത്തരവായിട്ടുള്ളത്....

NEWS

കോതമംഗലം : ചേലാട് മോഷണം നടന്ന കടകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ചേലാട് ഇരപ്പുങ്കൽ ജംഗ്ഷനിലെ ഒലിവ് ട്രേഡേഴ്സ്, എയ്ഞ്ചൽ ഫാർമ മെഡിക്കൽ സ്റ്റോർ...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞി ഗവ.യു.പി സ്കൂളിൽ പ്രീപ്രൈമറി കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിർമ്മിച്ച സ്റ്റാർസ് പദ്ധതിയായ വർണ്ണക്കൂടാരം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ എസ് എസ്...

NEWS

പല്ലാരിമംഗലം : സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടിരൂപ ചെലവഴിച്ച് നവീകരണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇഎംഎസ്സിന്റെ നാമധേയത്തിലുള്ള പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം യുവജനകാര്യ കായികവകുപ്പ് മന്ത്രി വി അബ്ദുൾറഹ്മാൻ ഉദ്ഘാടനം...

NEWS

കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് പൂയംകുട്ടിയിൽ സംഘടിപ്പിച്ച ജനകീയ മാർച്ചിൽ പങ്കെടുത്ത് ആയിരങ്ങൾ. മാർച്ചിന് മുന്നോടിയായി പൂയംകുട്ടിയിൽ ചേർന്ന പ്രതിഷേധ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി...

NEWS

കോതമംഗലം : 3.73 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ദൂരം നിർമ്മിക്കുന്ന ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. പിണ്ടിമന...

NEWS

കോതമംഗലം: പാനിപ്ര- വടാശ്ശേരി ഗവ.യു പി സ്കൂളിൻറെ 77- മത് വാർഷികം നടന്നു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു . കുട്ടികളുടെ കലാപരിപാടികൾ ‘കലയാട്ടം’ പ്രമുഖ സിനിമ ആർട്ടിസ്റ്റ്...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച ഓപ്പൺ എയർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

CHUTTUVATTOM

നേര്യമംഗലം: പെരുമ്പാവൂർ പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ നേര്യമംഗലം ശാസ്താ നഗർ കൂട്ടുങ്ങൾ കെ എസ് ബിനോയ്(53) അന്തരിച്ചു. ഭാര്യ: രജിത ചേർത്തല അർത്തിപറമ്പിൽ കുടുംബാംഗം. മക്കൾ – ആരതി, അനന്യ.സംസ്കാരം ഞായർ...

NEWS

കോതമംഗലം: പിണറായി സർക്കാരിന്റെ 2025-26 വർഷത്തെ ബഡ്ജറ്റിൽ കോതമംഗലം മണ്ഡലത്തിലെ 11 സർക്കാർ വിദ്യാലയങ്ങളുടെ വികസനത്തിനായി 1 കോടി രൂപ വീതം അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഗവ...

NEWS

കോതമംഗലം : നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം ദേശീയപാത നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. വനം വകുപ്പിൻറ്റെ തടസ്സവാദത്തെ തുടർന്നാണ് വികസന പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയാതിരുന്നത്. കൊച്ചി മുതൽ മൂന്നാർ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 30 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 6 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . സംസ്ഥാന സർക്കാർ തദ്ദേശ റോഡ് പുനരുദ്ധാരണ...

error: Content is protected !!