നേര്യമംഗലം : മണിമരുതുംചാലിൽ കിണറിൽ വീണ ശംഖു വരയൻ പാമ്പിനെ ഇന്ന് വനപാലകരുടെ നേതൃത്വത്തിൽ രക്ഷപെടുത്തി. നേര്യമംഗലം മണിമരുതുംചാലിൽ തങ്കച്ചന്റെ കിണറിൽ വീണ ശംഖുവരയൻ പാമ്പിനെയാണ് വനപാലകരുടെ നേതൃത്വത്തിൽ രക്ഷപെടുത്തിയത്. തിങ്കളാഴ്ച്ച രാവിലെ 9 മണിയോടുകൂടിയാണ് വീട്ടുകാർ കിണറിൽ വീണ പാമ്പിനെ കണ്ടത്. പാമ്പ് എലിയെ പിടിക്കുന്ന ശ്രമത്തിനിടയിലാണ് കിണറിൽ വീണത്. വീട്ടുകാർ പാമ്പുപിടുത്ത വിദഗ്ദ്ധൻ CK വർഗീസിനെ വിവരം അറിയിച്ചു. തുടർന്ന് വനം വകുപ്പിലെ വാച്ചർമാരായ PA ഷംസുദ്ദീൻ, MN അനിൽകുമാർ എന്നിവരുടെ സഹായത്തോടെ C K വർഗീസ് പാമ്പിനെ പിടിച്ച് വനത്തിൽ തുറന്നുവിടുകയായിരുന്നു.
