CHUTTUVATTOM
വിജ്ഞാനവും വിനോദവും നിറച്ച് ടെക് ഒളിമ്പ്യാഡിന് തുടക്കമായി

കോതമംഗലം: കാഴ്ചക്കാരിൽ വിജ്ഞാനവും വിനോദവും നിറച്ച് ടെക് ഒളിമ്പ്യാഡ് ’22 ന് എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ തുടക്കമായി. ടെക്ക് ഒളിംപ്യാഡ് ’22 ന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളുടെ പ്രതിഭയും സർഗാത്മകതയും ഉണർത്തുന്ന വിവിധ മത്സരങ്ങളും കേന്ദ്ര സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും കൂടാതെ കോതമംഗലം മാർ തോമ ചെറിയപള്ളിയുടെ കീഴിലുള്ള മാർ ബേസിൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഉൾപ്പെട്ട സ്ഥാപനങ്ങളുടെ ശാസ്ത്ര സാങ്കേതിക പ്രദർശനവും നടക്കും. ഉത്‌ഘാടനദിനത്തിൽ വിവിധ സ്‌കൂളുകളിൽ നിന്നുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കാനും പ്രദർശനം കാണുവാനായി എത്തുന്നത്.
മാർ തോമ ചെറിയപള്ളി വികാരി റവ. ഫാ ജോസ് പരത്തുവയലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉത്‌ഘാടന സമ്മേളനം കൊച്ചി ഇൻകം ടാക്‌സ് വിഭാഗം ജോയിന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ ഐ.ആർ.എസ്. ഉത്‌ഘാടനം ചെയ്തു. പെരിങ്ങളം എന്ന ഗ്രാമത്തിൽ ചായക്കക്കട നടത്തുന്ന അച്ഛനെയും അമ്മയെയും ആദ്യമായി വിമാനത്തിൽ കയറ്റിയതും ആദ്യമായി മറ്റ് സ്ഥലങ്ങൾ കാണിച്ചതുമാണ് തന്റെ ജീവിതത്തിലെ വിജയമായി താൻ കണക്കാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ ഓരോ വിദ്യാർത്ഥിയും വളർന്ന് വലുതാകുമ്പോൾ തങ്ങളുടെ മാതാപിതാക്കൾ സ്വപനം കണ്ട ജീവിതം നൽകാൻ കഴിയുന്ന ഒരു തലത്തിലേക്ക് ഉയർത്തുന്നതിനും അതിന് വേണ്ട കാഴ്ച്ചപ്പാടുകൾ ഉണ്ടാക്കുന്നതിനും എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് നടത്തുന്ന ഈ പ്രദർശനവും മത്സരങ്ങളും ഉപകരിക്കുമാറാകട്ടെ എന്ന് അദ്ദേഹം ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ ആർ അനിൽകുമാർ മുഖ്യാതിഥിയായിരുന്നു, കേരളാ സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ. വിനോദ് കുമാർ ജേക്കബ് ആമുഖ പ്രഭാഷണം നടത്തി. കോളേജ് സെക്രട്ടറി സി എ കുഞ്ഞച്ചൻ ചുണ്ടാട്ട്, കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈജൻറ് ചാക്കോ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിബു പടപ്പറമ്പത്ത്, വാർഡ് മെമ്പർ സിബി മാത്യൂസ്, കോളേജ് ചെയർമാൻ പി വി പൗലോസ്, എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പി സോജൻലാൽ സ്വാഗതവും ഒളിമ്പ്യാഡ് ’22 ജനറൽ കൺവീനർ പ്രഫ. നിധീഷ് എൽദോ ബേബി നന്ദിയും പറഞ്ഞു.
ഹൈസ്കൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായി ക്വിസ്, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ എന്നീ രണ്ട് തലങ്ങളിൽ പ്രോജക്ട് മത്സരം, പാഴ്വസ്തുക്കളെ പുനരുപയോഗം ചെയ്യുന്ന വേസ്റ്റ് ക്രാഫ്റ്റ് , നൂതന ആശയങ്ങളെ പരിചയപ്പെടുത്തുന്ന ഐഡിയ തോൺ, ലെയത് മാസ്റ്റർ, പോസ്റ്റർ ഡിസൈൻ എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിലും 25000 രൂപയുടെ ക്യാഷ് പ്രൈസും മൊത്തം മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന നാല് സ്കൂളുകൾക്ക് അമ്പതിനായിരം രൂപ, 25000 രൂപ, 15000 രൂപ, 10000 രൂപ സമ്മാനവും ബസേലിയോസ് സ്മാർട്ട് സ്‌കൂൾ അവാർഡും നൽകുന്നതാണ്.
ടെക് ഒളിമ്പ്യാഡിന്റെ ഭാഗമായുള്ള പ്രദർശനത്തിൽ ഐഎസ്ആർഒ സ്പേസ് എക്സ്പോ, പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി ആർ ഡി ഒ), കൊച്ചിൻ ഇന്റർനാഷണൽ എയർ പോർട്ട്, കെ എസ് ആർ ടി സി, കെ എസ് ഇ ബി, ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർസ്, തോക്കുകളും ഡോഗ് സ്‌ക്വാഡിനെയും പരിചയപ്പെടുത്തുന്ന കേരളാ പോലീസ് പ്രദർശനം, കേരളാ ഫയർ ആൻഡ് റെസ്ക്യൂ വിന്റെ പ്രദർശനം, കെൽ, മെഡിക്കൽ ഉപകരണ നിർമ്മാതാക്കളായ കൺസേഡ് ഇന്റർനാഷണൽ, നേര്യമംഗലം കൃഷി ഫാം, റെൻവോൾട് എനർജി സൊല്യൂഷൻസ്, ബോഷ്, കാർച്ചർ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പ്രദർശനം നടക്കുന്നുണ്ട്. ഇതോടൊപ്പം മാർ ബേസിൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഉൾപ്പെട്ട മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രി, മാർ ബസേലിയോസ് ഡെന്റൽ കോളേജ്, മാർ ബസേലിയോസ് സ്കൂൾ ഓഫ് നേഴ്സിങ്, മാർ ബസേലിയോസ് കോളേജ് ഓഫ് നേഴ്സിങ്, സെന്റ് മേരിസ് പബ്ലിക് സ്കൂൾ, എംബിറ്റ്‌സ് എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിലെ പ്രദർശനവും ഉണ്ട്. കൂടാതെ, ആധുനിക വാഹനങ്ങളെ പരിചയപ്പെടുത്തുന്ന ഓട്ടോ ഷോ, റിമോട് കണ്ട്രോൾ വാഹനങ്ങളുടെ പ്രദർശനവും, ഡ്രോൺ എക്സ്പോ, ദൃശ്യ മാധ്യമ രംഗത്തെ നൂതന ആശയമായ ഓഗ്മെന്റഡ് റിയാലിറ്റി, വിർച്യുൽ റിയാലിറ്റി, വിവിധ ഇനം തോക്കുകൾ പരിചയപ്പെടുത്തുന്ന വീനസ് ആർമറി, ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രദർശനവും ഉണ്ട്. പ്രദർശനം നവംബർ 19 ന് അവസാനിക്കും. സ്‌കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രവേശനം സൗജന്യമാണ്.
CHUTTUVATTOM
എം.എ.കോളേജിൽ യാത്രയയപ്പ് സമ്മേളനം

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് ദീർഘകാലത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന സോഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മൃദുല വേണുഗോപാൽ എസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സീനിയർ ക്ലാർക്ക് റ്റിറ്റി ജേക്കബ് എന്നിവർക്ക് യാത്രയയപ്പു നൽകി.കോളേജിലെ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന പ്രൗഢഗംഭീരമായ യോഗത്തിൽ എം.എ.കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അധ്യക്ഷത വഹിച്ചു.പ്രമുഖ ഗാന്ധിയനും, ഗ്രന്ഥകാരനും,എം.ജി സർവകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവലപ്‌മെന്റ് സ്‌റ്റഡീസ് മുൻ ഡയറക്ടറുമായ പ്രൊഫ. ഡോ. എം. പി. മത്തായി മുഖ്യ പ്രഭാഷണം നടത്തി. സോഷ്യോളജി വിഭാഗം മേധാവി ഡോ. ഡയാന മാത്യൂസ് സ്വാഗതവും, കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ പ്രധാന സന്ദേശവും നൽകി.വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണം എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് നിർവഹിച്ചു.യോഗത്തിൽ റിട്ട. ടിച്ചേഴ്സ് ഫോറം സെക്രട്ടറി പ്രൊഫ.കെ. എം. കുര്യക്കോസ്, റിട്ട.നോൺ ടീച്ചിങ് സ്റ്റാഫ് പ്രതിനിധി ടി. ജി. ഹരി, ജൂനിയർ സൂപ്രണ്ട് വി.ഇ. ദീപു , കോളേജ് യൂണിയൻ ചെയർപേഴ്സൺ പവിത്ര. കെ. ആർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ചിത്രം :എം. എ. കോളേജിൽ നിന്ന് ദീർഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സോഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മൃദുല വേണുഗോപാലിനു കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് ഉപഹാരം സമർപ്പിക്കുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, പ്രൊഫ. ഡോ. എം. പി. മത്തായി, പ്രൊഫ. കെ. എം. കുര്യക്കോസ്, ഡോ. ഡയാന മാത്യൂസ്, ടി. ജി. ഹരി, വി. ഇ. ദീപു, പവിത്ര കെ. ആർ എന്നിവർ സമിപം
CHUTTUVATTOM
നിയമപരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണം ; ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

അങ്കമാലി : നിയമപരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കണമെന്നും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടും പുതിയ ഐ.ടി നിയമം അനുസരിച്ചുമാണ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ചാനലുകളെ അകറ്റിനിര്‍ത്തുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. വാര്‍ത്തകള്‍ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ ത്വരിതപ്പെടുത്തണം. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനായ ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു.
ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ ദ്വൈവാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും അങ്കമാലി ജീബീ പാലസ് ഹോട്ടലില്‍ നടന്നു. പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് റിപ്പോര്‍ട്ടും ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റ പുതിയ ഭാരവാഹികളായി പ്രസിഡന്റ് – പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയാ), ജനറല്‍ സെക്രട്ടറി – ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യൂസ്), ട്രഷറര്‍ – വിനോദ് അലക്സാണ്ടര്‍ (വി.സ്ക്വയര്‍ ടി.വി), വൈസ് പ്രസിഡന്റ്മാര്‍ – അഡ്വ.സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്), എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്സ്), സെക്രട്ടറിമാര്‍ – ശ്രീജിത്ത് എസ് (റൌണ്ടപ്പ് കേരള), രവീന്ദ്രന്‍ ബി.വി (കവര്‍ സ്റ്റോറി), കമ്മിറ്റി അംഗങ്ങള്‍ – സജിത്ത് ഹിലാരി (ന്യൂസ് ലൈന്‍ കേരളാ 24), അജിതാ ജെയ് ഷോര്‍ (മിഷന്‍ ന്യൂസ്) എന്നിവരെ തെരഞ്ഞെടുത്തു. ഷമീര്‍ ഇ.കെ (കേരളാ ടൈംസ്), ഷഫ്ന പി.എ (കേളി ന്യൂസ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ മെമ്പര്‍ഷിപ്പ് കാംപെയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്ര നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് ഈ കാലയളവില്‍ അംഗത്വം നല്‍കും. ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ വെബ് സൈറ്റില്‍ (www.chiefeditorsguild.com) ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരിലുള്ള ഭീഷണികള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും അംഗങ്ങള്‍ക്ക് നിയമസഹായം ഉറപ്പാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
CHUTTUVATTOM
ഫാ. ഡോ. ജോസ് തെക്കൻ അവാർഡ് ഡോ. മഞ്ജു കുര്യന്

കോതമംഗലം : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പൽ ഫാ.ഡോ. ജോസ് തെക്കന്റെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകർക്കുള്ള ഡോ. ജോസ് തെക്കൻ പുരസ്‌കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യന്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അധ്യാപന, ഗവേഷണ രംഗത്തെ മികവും, സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നു ലഭിച്ച നാമനിര്‍ദേശങ്ങളില്‍ നിന്നാണ് ഡോ. മഞ്ജു കുര്യൻ തിരഞ്ഞെടുക്കപ്പെട്ടത്.ചങ്ങനാശ്ശേരിഎസ്.ബി. കോളേജ് പൂർവവിദ്യാർഥി സംഘടനയുടെ കുവൈറ്റ് ചാപ്റ്റർ, മികച്ച കോളേജ് അധ്യാപകർക്ക് നൽകുന്ന ബർക്കുമൻസ് അവാർഡിനും ഡോ. മഞ്ജു കുര്യൻ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.
മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും , കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്ന് പിഎച്ച്.ഡിയും നേടിയ ഡോ. മഞ്ജു, 2005-ലാണ് മാർ അത്തനേഷ്യസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി രസതന്ത്ര വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. 2016-ൽ അസോസിയേറ്റ് പ്രൊഫസറും, 2019ൽ പ്രൊഫസറുമായി. നാനോ മെറ്റീരിയൽസ്, കറ്റാലിസിസ് മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുള്ള ഗവേഷകയും, ഒരു പേറ്റന്റിനുടമയുമാണ് ഡോ. മഞ്ജു കുര്യൻ. ഗവേഷണ സംഭാവനകൾക്ക് പുറമേ, റിസർച്ച് ഡീൻ, എൻ ഐ ആർ എഫ് കോ-ഓർഡിനേറ്റർ, യുജിസി സെൽ കോ-ഓർഡിനേറ്റർ, ഡിഎസ്ടി കോ-ഓർഡിനേറ്റർ, ഗവേണിംഗ് & അക്കാദമിക് കൗൺസിൽ അംഗം തുടങ്ങി വിവിധ ചുമതലകൾ എം. എ. കോളേജിൽ വഹിച്ചിട്ടുണ്ട്.
-
ACCIDENT3 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT5 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME5 days ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
NEWS1 week ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
NEWS1 week ago
കോതമംഗലത്ത് രണ്ടിടങ്ങളിൽ തീ പിടുത്തം : ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന
-
CRIME4 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു
-
NEWS2 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME3 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു