- ഷാനു പൗലോസ്
കോതമംഗലം: അര കോടി രൂപയുടെ യു.എസ് സ്കോളർഷിപ്പ് നേടി യാക്കോബായ സുറിയാനി സഭയിലെ സന്യസ്ഥ വൈദികനായ ഫാ.ടോണി കോര വട്ടേക്കാട്ട് യാക്കോബായ സഭക്കും നാടിനും അഭിമാനമായി. ലോകത്തെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളില്‍ ഒന്നായ അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലാണ് രണ്ട് വർഷത്തെ മാസ്റ്റർ ഓഫ് തിയോളജിക്കൽ സ്റ്റഡീസിന് വിഖ്യാതമായ ട്രസ്റ്റീ സ്കോളര്‍ഷിപ്പോടെ ഫാ.ടോണി കോര വട്ടേക്കാട്ട് പ്രവേശനം നേടിയത്.
കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദധാരിയായ അച്ചന്‍ ഐ.ടി മേഖലയിലെ ജോലി ഉപേക്ഷിച്ചാണ്
ആത്മീയ വഴി തിരഞ്ഞെടുത്തത്. ബാംഗ്ലൂര്‍ യു.ടി.സി യില്‍ നിന്നും ദൈവ ശാസ്ത്രത്തില്‍ ഉന്നത വിജയത്തോടെ ബിരുദം നേടിയ ശേഷം സന്യസ്ഥ വൈദീക പട്ടം സ്വീകരിച്ച അച്ചന്‍ യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ കോതമംഗലം മേഖലയിലെ കല്ലേലിമേട് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലും, പത്തിരിച്ചാല്‍ ദയറായിലും വികാരിയായി ശുശ്രൂഷ ചെയ്തു വരികയായിരുന്നു.
കോട്ടപ്പടി മോർ കൽക്കുന്നേൽ ഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ് ഫാ.ടോണി കോര. MJSSA എക്സാം കൺട്രോളറും കോതമംഗലം മേഖല ഡയറക്ടറുമായിരുന്ന ഡി. കോരയുടെ മകനാണ്.