Connect with us

Hi, what are you looking for?

NEWS

ജനകീയ സർവ്വീസായി മാറിയ ജംഗിൾ സഫാരിക്കു ശേഷം കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും “ചതുരംഗപ്പാറ” സർവ്വീസ് ആരംഭിച്ചു.

കോതമംഗലം : മൂന്നാർ ജംഗിൾ സഫാരിക്കു ശേഷം കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും “ചതുരംഗപ്പാറ” സർവ്വീസ് ആരംഭിച്ചു.കെ എസ് ആർ ടി സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ ബസ് സർവ്വീസിന്റെ ഫ്ലാഗ് ഓഫ് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ആദ്യ ദിവസം രണ്ട് ബസ് ആണ് സർവ്വീസ് നടത്തിയത്.സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കേരള തമിഴ്നാട് അതിർത്തിയിലുള്ള ചതുരംഗപ്പാറ.എല്ലായിപ്പോഴും കാറ്റടിക്കുന്ന ഇവിടെ ധാരാളം കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.ഇവിടെനിന്ന് നോക്കിയാൽ തമിഴ്നാട്ടിലെ ബോഡി നായ്ക്കന്നൂരിന്റെ അതിമനോഹരമായ കാഴ്ചയും ദൃശ്യമാണ്.കെ എസ് ആർ ടി സി ജീവനക്കാരും യാത്രക്കാരും ചടങ്ങിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...