കോതമംഗലം: വേണ്ടത്ര ദീർഘ വിഷണമില്ലാതെ ഗുണനിലവാരമില്ലാത്ത മെഷ്യനറികൾ ഉപയോഗിച്ച് കൊട്ടിഘോഷിച്ച് പ്രവർത്തനമാരംഭിച്ച മാലിന്യ സംസ്ക്കരണപ്ലാന്റ് മെഷ്യനുകൾ കേട് വന്ന് മാലിന്യത്തിനൊപ്പം മാലിന്യ മെഷ്യനായി മാറി. കോതമംഗലം നഗരത്തിലേയും സമീപ പ്രദേശങ്ങളിലേയും പൊതുജനത്തിന് ഏറെ ആശ്വാസവും പ്രയോജനപ്രദവുമാകുമായിരുന്ന പ്ലാന്റ് പ്രവർത്തനം നിലച്ചത് മൂലം ടൺ കണക്കിന് ലോഡ് മാലിന്യങ്ങൾ സംസ്കരണ ശാലയിൽ ദിനംപ്രതി കുമിഞ്ഞ് കൂടുകയാണ്. ഇത് സമീപപ്രദേശവാസികൾ ഭീതിയോടെയാണ് കാണുന്നത്. എത്രയും പെട്ടെന്ന് സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ച് പൊതുജനത്തിനെ പകർച്ചവ്യാതിയുൾപ്പെടെയുള്ള മാരക രോഗങ്ങൾ വരാതിരിക്കാൻ മുൻകരുതൽ ബന്ധപ്പെട്ട അതികാരികൾ സ്വീകരിക്കുക. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ സമരം ആരംഭിക്കാനും കോതമംഗലം താലൂക്ക് പൗരസമിതി പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.
കോതമംഗലം ടി.ബി.ഹാളിൽ നടന്ന കൺവെൻഷൻ രക്ഷാധികാരി പൗലോസ് തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ഷാജിപീച്ചക്കര അദ്ധ്യക്ഷത വഹിച്ചു. മനോജ് ഗോപി ,ടി.പി.മേരി ദാസൻ, വർഗ്ഗീസ് കൊന്ന നാൽ, പോൾ മുണ്ടക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ വച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുപ്പ് റിട്ടേണിഗ് ആഫീസർ അഡ്വ.പി.കെ.പത്മനാഭന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു. രക്ഷാധികാരിയായി പൗലോസ് തങ്കച്ചൻ, പ്രസിഡന്റ് ഷാജിപീച്ചക്കര, വൈസ് പ്രസിഡന്റ് ഏലിയാസ് ഇ.കെ., ജനറൽ സെക്രട്ടറി മനോജ് ഗോപി ,സെക്രട്ടറിമാരായി ടി.പി.മേരിദാസൻ, വർഗ്ഗീസ് കൊന്നനാൽ, എം.ഇ.മീരാൻ, റോയി പുക്കുന്നേൽ എന്നിവരേയും കോ-ഓർഡിനേറ്ററായി അഡ്വ.പോൾ മുണ്ടക്കലിനേയും ലീഗൽ അഡ്വെയ്സറായി അഡ്വ.പി.കെ.പത്മനാഭനേയും ട്രഷററായി ജിജി പുളിക്കലിനേയും തിരഞ്ഞെടുത്തു.
You must be logged in to post a comment Login