കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിൽ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 25-)0 വാർഡിലെ കറുകടം ഷാപ്പുംപടി – ചെളിക്കുഴിത്തണ്ട് റോഡ്,ഗവൺമെൻ്റ് എൽ പി എസ് വെണ്ടുവഴി – ചെളിക്കുഴിത്തണ്ട് റോഡ് എന്നീ 2 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 2 റോഡുകൾക്ക് 10 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുള്ളത്. റോഡുകളുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുൻസിപ്പൽ കൗൺസിലർമാരായ അംബിക സജി,കെ എ നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു.
