കോതമംഗലം : കോതമംഗലം നഗരസഭയുടെ നവീകരിച്ച മാർക്കറ്റ് സമുച്ചയത്തിന്റെയും,കോതമംഗലം പട്ടണത്തിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 70 ഓളം വരുന്ന സി.സി.ടി.വി. നിരീക്ഷണ ക്യാമറ കളുടെയും ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ബഹു. കേരള സംസ്ഥാന വ്യാവസായ നിയമ വാണിജ്യ കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവ്വ ഹിച്ചു.ചടങ്ങിൽ നഗരസഭ ചെയർമാൻ ടോമി അബ്രഹാം, സംസ്ഥാന യുവജന ക്ഷേമബോർഡ് മുൻ വൈസ് ചെയർമാൻ എസ്. സതീഷ്,മീറ്റ് പ്രൊഡക്‌ട്‌സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ. ശിവൻ,വികസന കാര്യ സ്റ്റാന്ററിംഗ് കമ്മിറ്റി ചെയർമാൻ കെ.എ.നൗഷാദ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ്, ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ ഡേവിസ്, പൊതുമരാമത്ത് കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ, വിദ്യാദ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജോസ് വർഗീസ്, പ്രതിപക്ഷനേതാവ് എ.ജി.ജോർജ്ജ്, കൗൺസിലർ സിജോ വർഗീസ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എ ജോയി,പി.റ്റി ബെന്നി,ഷെമീർ പനയ്ക്കൽ,എൻ.സി. ചെറിയാൻ,പി.എം. മൈതീൻ, സിന്ധു പ്രവീൺ,എ.ടി. പൗലോസ്, അഡ്വ. മാത്യു ജോസഫ്, മനോജ് ഗോപി,ഷാജി പീച്ചക്കര,സാജൻ അമ്പാട്ട്, ബേബി പൗലോസ്,ആൻ്റണി പുല്ലൻ,തോമസ് തോമ്പ്രയിൽ,ബിജോയി പുളിക്കൽ,വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ യൂണിറ്റ് പ്രസിഡന്റ് എം. ബി. നൗഷാദ്,വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റി പ്രസിഡന്റ് എം. യു. അഷറഫ് എന്നിവർ പങ്കെടുത്തു.നഗരസഭ വൈസ് ചെയർപേഴ്‌സൺ സിന്ധു ഗണേശൻ സ്വാഗതവും,നഗരസഭ സെക്രട്ടറി ശ്രീചിത്ത് സി നന്ദിയും രേഖപ്പെടുത്തി.
