കോതമംഗലം :കോതമംഗലം നഗരസഭ മെറിറ്റ് അവാർഡ് സംഘടിപ്പിച്ചു. നഗരസഭ പരിധി യിൽ ഇക്കഴിഞ്ഞ SSLC, Plus 2 പരീക്ഷകളിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാലയങ്ങളെയും നഗരസഭ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു. അവാർഡ് വിതരണം ആന്റണി ജോൺ ഉദ്‌ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷ വഹിച്ചു.
വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ് വർഗീസ്, കൗൺസിലർ മാരായ കെ എ നൗഷാദ്, രമ്യ വിനോദ്, കെ വി തോമസ്, സിജോ വർഗീസ്, റോസിലി ഷിബു, ഭാനുമതി രാജു, പി ആർ ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖല കളിൽ മികവ് പുലർത്തിയ
സെന്റ് അഗസ്റ്റിൻസ് ജി എച്ച് എസ് എസ്, സെന്റ് ജോർജ് എച്ച് എസ് എസ്, മാർ ബേസിൽ എച്ച് എസ് എസ് എന്നീ സ്കൂളുകളെയും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും യോഗത്തിൽ മെമോന്റോ നൽകി ആദരിച്ചു.
 
						
									

 


























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				