കോതമംഗലം: നഗരസഭ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു.
മാലിന്യ മുക്ത പ്രഖ്യാപന സന്ദേശവുമായി കോതമംഗലം ചെറിയ പള്ളിത്താഴത്തു നിന്നും ആരംഭിച്ച ബഹുജനറാലി വാദ്യഘോഷങ്ങളും ,ടാ ബ്ലോ ,എന്നിവയുടെ അകമ്പടിയോടെ നഗരസഭയിൽ എത്തിച്ചേർന്നു..കൗൺസിലർമാർ ,വ്യാപാരികൾ ,സ്കൂൾ വിദ്യാർത്ഥികൾ , എൻ.സി സി കേഡറ്റുകൾ , സ്കൗട്ട്സ് & ഗൈഡ്സ് , ഹരിത കർമ്മ സേന അംഗങ്ങൾ , നഗരസഭ ജീവനക്കാർ , റസിഡൻ്റ്സ് അംഗങ്ങൾ ,തുടങ്ങിയ നിരവധി പേർ പങ്കെടുത്തു .
ബഹു . ചെയർമാൻ ടോമി അബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു. എം എൽ എ ആൻറണി ജോൺ
മാലിന്യ മുക്തപ്രഖ്യാപനം നടത്തി , ഹരിത ഓഫീസുകൾക്ക് ശുചിത്വ മിഷൻ്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി , സ്റ്റാ. കമ്മിറ്റി ചെയർമാൻമാരായ സിന്ധു ഗണേശൻ , കെ.എ.നൗഷാദ് ,കെ.വി.തോമസ് ,അഡ്വ.ജോസ് വർഗീസ്, കൗൺസിലർമാരായ പി.ആർ ഉണ്ണികൃഷ്ണൻ ,വിദ്യ പ്രസന്നൻ ,സിജോ വർഗീസ്, എൽദോസ് പോൾ ,നഗരസഭ സെക്രട്ടറി ശ്രീചിത്ത് , ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി ശ്രീ. ഹരിഹരൻ , എന്നിവർ ആശംസകൾ അറിയിച്ചു ,ക്ലീൻ സിറ്റി മാനേജർ ഷൈൻ യോഗത്തിൽ നന്ദി പറഞ്ഞു ,
