കോതമംഗലം : കോതമംഗലം നഗരസഭയുടെ കീഴിലുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിൽ സന്നദ്ധ സേവന പ്രവർത്തനത്തിലേർപ്പെട്ടിരുന്ന 6 യുവാക്കളെ പുറത്താക്കിയതായി പരാതി. ഇൻ്റർവ്യൂയും പരിശീലനവും കഴിഞ്ഞ് ആദ്യ ഘട്ടംമുതൽ സന്നദ്ധ പ്രവർത്തനത്തിലേർപ്പെട്ടവരെ പുറത്താക്കിയതായാണ് പരാതി ഉയരുന്നത്. അഭിലാഷ് അശോകൻ, എൽദോസ് ഏലിയാസ്, എബിൻ ഏലിയാസ്, ജിത്ത് സുഭാഷ്, എബിൻ കെ ജിബി, അനൂപ് ആൻ്റണി എന്നിവരാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്ത്. രോഗികൾ ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞപ്പോൾ രോഗികളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുകയും പിന്നീടും രോഗികൾ പരാതിപ്പെട്ടപ്പോൾ അധികൃതരെ അറിയിക്കുകയാണുണ്ടായതെന്നും, എന്നിട്ടും പ്രശ്നത്തിന് പരിഹാരമാകാതെ വന്നപ്പോൾ രോഗികൾ നേരിട്ട് തന്നെ പരാതിപ്പെടുകയാണ് ചെയ്തത്. എന്നിട്ടും പരിഹാരമില്ലാതെ വന്നപ്പോൾ വീണ്ടും അധികൃതരെ സമീപിച്ചപ്പോൾ ഇത് നിങ്ങളുടെ പരാതിയാണെന്നും രോഗികളുടേതല്ലെന്നുമാണ് തങ്ങൾക്ക് ലഭിച്ച മറുപടിയെന്ന് യുവാക്കൾ പ്രതികരിച്ചു.
മാസ്കിന് ക്ഷാമമുണ്ടായപ്പോഴും സ്വയം പരിഹരിക്കുകയാണുണ്ടായതെന്ന് ഇവർ പറഞ്ഞു. പത്ത് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം പ്രതിഷേധത്തിനൊടുവിലാണ് യുവാക്കൾക്ക് ക്വാറൻ്റയ്ൻ സൗകര്യമൊരുക്കിയതെന്നും ആക്ഷേപമുണ്ട്. പത്ത് ദിവസം നിസ്വാർത്ഥമായിട്ടാണ് സേവനമനുഷ്ട്ടിച്ചതെന്നും രോഗികൾ ഉപയോഗിച്ച ടൊയ്ലെറ്റ് ക്ലീനാക്കുകയും, ബെഡ്ഷീറ്റ് കഴുകുകയും ഉൾപ്പെടെ എല്ലാ വിധ ജോലികളും ചെയ്യുകയും രോഗികളോട് സൗഹൃദപരമായി ഇടപെടുകയും ചെയ്തിട്ടുള്ള തങ്ങളെ ഒരു ഭംഗിവാക്ക് പോലും പറയാതെ ഇറക്കി വിട്ടത് വേദനാജനകമാണെന്നും ഇവർ കൂട്ടിച്ചേർത്തു. പ്രതികാര നടപടികൾക്ക് ശേഷവും തുടരുന്ന വ്യക്തിഹത്യകൾ അവസാനിപ്പിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും യുവാക്കൾ പ്രതികരിച്ചു.
യുവാക്കളുടെ ഫേസ്ബുക്ക് പോസ്റ്റ് ..
https://www.facebook.com/eldhoalias.manayath/posts/2666089963604216