കോതമംഗലം: നഗരമധ്യത്തിലെ മുനിസിപ്പൽ മത്സ്യ മാർക്കറ്റിൽ വൻ അഗ്നി ബാധ. ഞായർ രാത്രി 9.45നാണ് മീൻ മാർക്കറ്റിലെ കടകൾക്ക് മുകളിൽ തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. മൂന്ന് സ്റ്റാളുകൾ കത്തി നശിക്കുകയും രണ്ട് സ്റ്റാളുകളിലേക്ക് തീ പടർന്ന് ഭാഗികമായി നശിക്കുകയും ചെയ്‌തു. കോതമംഗലം ഫയർഫോഴ്സ് യൂണിറ്റിലെ രണ്ട് വാഹനങ്ങൾ എത്തിയാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച്ച മാർക്കറ്റ് അവധിയായതിനാൽ കടകൾ ഒന്നും തന്നെ തുറന്നിരുന്നില്ല. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.





























































