കോതമംഗലം: കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഉള്ള സ്ത്രീകളുടെ മൂത്രപ്പുര എത്രയും വേഗം ശരിയാക്കി നൽകുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കോതമംഗലം ജനകീയ കൂട്ടായ്മ. അതോടൊപ്പം പള്ളിത്താഴം ഉൾപ്പെടെ ടൗണിന്റെ പ്രധാന ഭാഗങ്ങളിൽ മൂത്രപ്പുരകൾ സ്ഥാപിച്ചു ടൗണിൽ വരുന്നവരെ വഴിയരികിൽ നിന്ന് മൂത്രം ഒഴിപ്പിക്കാതെ വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണം. ഹൈറേഞ്ചിന്റെ കവാടമായ ടൗണിൽ വന്നിട്ട് പ്രായപൂർത്തി ആയ ഒരു പെൺകുട്ടിക്ക് ഉണ്ടായ ബുദ്ധിമുട്ട് നാടിന് തന്നെ നാണക്കേട് ആണ്. ടൗണിൽ പല ഭാഗത്ത് പുരുഷന്മാർ റോഡരികിൽ നിന്ന് മൂത്രം ഒഴിക്കുന്ന കാഴ്ച കോതമംഗലം നഗരത്തെ വളരെ അധികം നാണിപ്പിക്കുന്ന ഒന്ന് ആണ്. അത് കൊണ്ട് ഇതിന് അടിയന്തിര പരിഹാരം ഉണ്ടാക്കിയേ തീരു. എത്രയും പെട്ടന്ന് ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് നടപടികൾ പ്രതീക്ഷിക്കുന്നതായി കോതമംഗലം ജനകീയ കൂട്ടായ്മ പ്രതിനിധികളായ അഡ്വ. രാജേഷ് രാജൻ,
ജോർജ് എടപ്പാറ, എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ എന്നിവർ പറഞ്ഞു.