കോതമംഗലം: കോതമംഗലം മുൻസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിൽ (ചേലാട് ) യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ലിസി പോളിനു ഉജ്വല വിജയം. കോതമംഗലം മുൻസിപ്പൽ കൗൺസിലിൽ സി പി ഐ അംഗമായിരുന്ന ലിസി ഇത്തവണ അതെ വാർഡിൽ കേരള കോൺഗ്രസ് ജോസഫ് ലോട്ട് മാറി യു ഡി എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുകയായിരുന്നു . പാർട്ടി മാറി മത്സരിച്ച വേളയിൽ ലിസിക്കെതിരെ ട്രോളുകളും പ്രചരിച്ചിരുന്നു . കഴിഞ്ഞ തവണത്തെ എൽ ഡി എഫ് ബാനറിൽ മത്സരിച്ചപോലുള്ള പോസ്റ്ററും, ഇത്തവണത്തെ യു ഡി എഫ് ബാനറിൽ മത്സരിക്കുന്ന പോസ്റ്ററും കാണിച്ചാണ് ട്രോൾ മഴ ഒരുക്കിയത്.
റിബലുകളും സ്വതന്ത്രരും ഉൾപ്പെടെ 5 ഓളം പേരാണ് കോതമംഗലം മുനിസിപ്പാലിറ്റി 5 ആം വാർഡിൽ ജനവിധി തേടിയത്. അവരെയെല്ലാം തോൽപ്പിച്ചാണ് ലിസി പോൾ മികച്ച വിജയം കൈവരിച്ചിരിക്കുന്നത്. പ്രാർത്ഥനാമന്ത്രം ഉരുവിട്ടുകൊണ്ട് എനിക്ക് വേണ്ടി പ്രവർത്തിക്കുകയും എന്നെ മികവാർന്ന ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയും ചെയ്ത എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും സ്നോഹപുർവ്വം അറിയിക്കുന്നു എന്നാണ് വിജയശേഷം ലിസി പറഞ്ഞത്.