Connect with us

Hi, what are you looking for?

NEWS

കോതമംഗലം മിനി സിവിൽ സ്റ്റേഷൻ ജൂലൈയിൽ പൂർണ്ണ പ്രവർത്തന സജ്ജമാക്കും:ആന്റണി ജോൺ എംഎൽഎ.

കോതമംഗലം – കോതമംഗലം മിനി സിവിൽ സ്റ്റേഷൻ ജൂലൈയിൽ പൂർണ്ണ പ്രവർത്തന സജ്ജമാക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.ഇതിനു മുന്നോടിയായി താലൂക്ക് ഓഫീസിൽ വച്ച് അവലോകന യോഗം ചേർന്നു. ആദ്യഘട്ടം എന്ന നിലയിൽ താലൂക്ക് ഓഫീസ് ഉൾപ്പെടെ 9 ഓഫീസുകൾ ലോകസഭ തെരെഞ്ഞെടുപ്പിനു മുൻപ് തന്നെ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. അതിനു ശേഷം അവശേഷിക്കുന്ന നിലകളിലേക്കുള്ള റൂമുകളുടെ നമ്പർ ഇടുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നു. ഇത്തരത്തിലുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തിയാണ് മിനി സിവിൽ സ്റ്റേഷൻ പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാക്കുന്നത്.

ഇനി ജോയിൻ്റ് ആർ റ്റി ഒ ഓഫീസ്,ഡി ഇ ഒ ഓഫീസ്,സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്,ശിശുവികസന പദ്ധതി ഓഫീസ്,എൻ എച്ച് സബ്ഡിവിഷൻ ഓഫീസ്,ഫുഡ് സേഫ്റ്റി,ആർ ഡി റ്റി ഇ ഓഫീസ്,എ എൽ ഒ,മൈനർ ഇറിഗേഷൻ,സ്കൗട്ട് & ഗൈഡ്,പി ഡബ്ല്യൂ ഡി റോഡ്സ് വിഭാഗം പോത്താനിക്കാട് എന്നീ പതിനൊന്ന് ഓഫീസുകളാണ് ജൂലൈ മാസത്തോടെ ഇവിടെ പ്രവർത്തനമാരംഭിക്കുന്നത്. മുടങ്ങിക്കിടന്നിരുന്ന മിനി സിവിൽ സ്റ്റേഷൻ പ്രവർത്തനം ഈ ഗവൺമെൻ്റ് വന്ന ശേഷമാണ് നിർമ്മാണം പുനരാരംഭിച്ചതും,മിനി സിവിൽ സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചതും.മിനി സിവിൽ സ്റ്റേഷന്റെ മുടങ്ങിക്കിടന്നിരുന്ന പ്രവർത്തികൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഐറ്റം റിവൈസിനു വേണ്ടി റിവൈസഡ് എസ്റ്റിമേറ്റ് തയ്യാറാക്കി 3.9 കോടി രൂപയുടെ അംഗീകാരം ലഭ്യമാക്കിയാണ് ആദ്യഘട്ട നിർമ്മാണം പൂർത്തീകരിച്ചതും 9 ഓഫീസുകൾ ലോകസഭാ തെരെഞ്ഞെടുപ്പിന് മുൻപ് പ്രവർത്തനമാരംഭിച്ചതും.

ഈ സർക്കാരിന്റെ കാലത്ത് ആദ്യമായിട്ടായിരുന്നു ഐറ്റം റിവൈസിനു അംഗീകാരം ലഭിച്ചത്.ഇതിന്റെ ഭാഗമായി മുഴുവൻ ഓഫീസുകളും പ്രവർത്തിക്കാൻ ആവശ്യമായ സ്പേയ്സ് അലോട്ട്മെന്റും,അതിൻ്റെ ഭാഗമായി ക്യാബിനുകളും അടക്കമുള്ള സൗകര്യങ്ങളാണ് പൂർത്തീകരിച്ചത്. തുടർന്ന് മിനി സിവിൽ സ്‌റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൻ്റെ ഭാഗമായി കോമ്പൗണ്ട് വാൾ,വാട്ടർ കണക്ഷൻ,പാർക്കിങ്ങ് ഷെഡുകൾ,മുൻസിപ്പൽ റോഡിൻ്റെ സൈഡ് കോൺക്രീറ്റിങ്ങ്,മുറ്റം ടൈൽ വിരിക്കൽ,മിനി സിവിൽ സ്റ്റേഷൻ കമാനം,തുടങ്ങിയ പ്രവർത്തികൾക്കായി എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 1.5 കോടി രൂപ അനുവദിച്ച് പ്രവർത്തികൾ പൂർത്തീകരിച്ചിരുന്നു.

7 നിലകളുള്ള മിനി സിവിൽ സ്റ്റേഷനിൽ ഓഫീസുകൾക്കു പുറമേ കോൺഫറൻസ് ഹാളും,റീഡിങ്ങ് & റീ ക്രിയേഷൻ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തുടർനടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് പ്രവർത്തനം തുടങ്ങുവാൻ തീരുമാനമായി.തഹസീൽദാർമാരായ റേച്ചൽ കെ വർഗ്ഗീസ്,സുനിൽ മാത്യു,മിനി സിവിൽ സ്റ്റേഷനിലേക്ക് ഇനി മാറേണ്ടതായുള്ള ഓഫീസ് മേധാവികൾ,കെ എസ്‌ ഇ ബി മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : ആന്റണി ജോൺ എംഎൽഎ യെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം വാരപ്പെട്ടി സ്വദേശിയും യൂത്ത് കോൺഗ്രസ് ജില്ലാ...

NEWS

കോതമംഗലം: ഇന്ദിരഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇൻഡക്ഷൻ പ്രോഗ്രാം ആൻഡ് മെറിറ്റ് ഡേ  ദീക്ഷ 2k25 എന്ന പേരിൽ  കോതമംഗലം MLA ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ....

NEWS

  കോതമംഗലം: കവളങ്ങാട് സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എംഎൽ എ പ്രത്യേക വികസന ഫണ്ട് 5 ലക്ഷം രൂപ ചിലവാക്കി നിർമ്മിച്ച ശുചിമുറിയുടെ ഉദ്ഘാടനം ആന്റണി...

NEWS

കോതമംഗലം :കോതമംഗലത്ത് പട്ടയ മേള സംഘടിപ്പിച്ചു. കോതമംഗലം, കുന്നത്തു നാട്, മുവാറ്റുപുഴ താലൂക്ക് പരിധിയിലെ പട്ടയങ്ങളാണ് കോതമംഗലത്തെ പട്ടയ മേളയിൽ സംഘടിപ്പിച്ചത്.കോതമംഗലം ചെറിയപള്ളി സെന്റ് തോമസ് പാരീഷ് ഹാളിൽ ചേർന്ന പട്ടയ മേളയുടെ...

NEWS

കോതമംഗലം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പല്ലാരിമംഗലം മേഖല സൗജന്യ ഹജ്ജ് സേവന കേന്ദ്രം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഇമാമിന്റെ ദുആയോടുകൂടി...

NEWS

കോതമംഗലം : ആൻ്റണി ജോൺ എംഎൽഎക്കും, സിപിഐഎംനും എതിരെയുള്ള ദുഷ്‌പ്രചരണങ്ങൾ കോൺഗസും യുഡിഎഫും ഉടൻ അവസാനിപ്പിക്കണമെന്ന് സിപിഐഎം കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയി ആവശ്യപ്പെട്ടു. കോതമംഗലം നഗരസഭാ കൗൺസിലറായിരുന്ന കെ...

NEWS

കോതമംഗലം : ഇന്ന് രാവിലെ മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ബസിലെ യാത്രക്കാർക്കും ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്.ആരുടേയും...

NEWS

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പാതയുടെ അശാസ്ത്രീയ നിർമ്മാണം മൂലം കോതമംഗലം മണ്ഡലത്തിലൂടെ ദേശീയപാത കടന്നുപോകുന്ന പല പ്രദേശങ്ങളിലും, അടിക്കടി വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ടി വിഷയം അടിയന്തരമായി പരിഹരിക്കാൻ ദേശീയപാത...

NEWS

കോതമംഗലം : മാമല ക്കണ്ടം മേട്നാപ്പാറ ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. കമ്മ്യൂണിറ്റി ഹാൾ നവീകരണം മറ്റ് അനു...

NEWS

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിയുടെ റേഞ്ച് തല ഉദ്ഘാടനവും, വനമഹോത്സവ സമാപനം ചടങ്ങും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ മേഖലയിൽ വിവിധ സ്ഥലങ്ങളിലായി 8 ഹൈ മാസ്റ്റ്...

NEWS

കോതമംഗലം : വൈ എം സി എ മൂവാറ്റുപുഴ റീജിയൺ 2025 – 26 വർഷത്തെ പ്ലാനിങ് ഫോറവും ഡയാലിസിസ് സഹായത യോജന പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പ്ലാനിങ് ഫോറത്തിന്റെ ഉദ്ഘാടനം ആന്റണി...

error: Content is protected !!