കോതമംഗലം: മർച്ചന്റ് യൂത്ത് വിംഗ് സൗജന്യ കുടിവെള്ള വിതരണ പദ്ധതിക്ക് തുടക്കമായി. കോതമംഗലം മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ ദിനംപ്രദി എത്തിചേരുന്ന യാത്രക്കാർക്കായാണ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ “ദാഹമകറ്റു വേനലിനെ ചെറുക്കു” എന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ട്രഷറർ അജ്മൽ ചക്കുങ്ങൽ ഉദ്ഘാടനം ചെയ്തു. കോതമംഗലം ട്രാഫിക് പൊലിസ് സബ് ഇൻസ്പെക്ടർ ബേബി പോൾ മുഖ്യതിഥിയായി. യൂത്ത് വിംഗ് പ്രസിഡൻ്റ് ഷമീർ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
മേഖലാ പ്രസിഡൻ്റ് സേവ്യർഇലഞ്ഞിക്കൽ, യുണിറ്റ് പ്രസിഡൻ്റ് ബേബി തോമസ് ആഞ്ഞിലിവേലിൽ, ഇ.കെ.മൈതീൻ, എസ്.കെ.പ്രസാദ്, ബെന്നി വർഗീസ്, ഷിൻ്റോ ഏല്യാസ്, ഷാഹുൽ ഹമീദ് എം.എം, ലിബിൻ മാത്യു, അർജുൻ സ്വാമി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
You must be logged in to post a comment Login