കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ പ്രഖ്യാപനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ബാബു കൈപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. കോതമംഗലം മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ മുഖ്യപ്രഖ്യാപനം നടത്തി.ചടങ്ങിൽ
വാർഡ് കൗൺസിലർ റിൻസ് റോയ്,കോതമംഗലം തഹസിൽദാർ എം.അനിൽകുമാർ,
മാലിന്യമുക്ത സംസ്ഥാന കോഡിനേറ്റർ കെ എസ് ആർ റ്റി സി സൂപ്രണ്ട് ജാൻസി വർഗ്ഗീസ്,
കെ എസ് ആർ റ്റി സി ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ അനസ് ഇബ്രാഹിം,പിടിഎ പ്രസിഡന്റ് സനീഷ് എ.എസ് എന്നിവർ ആശംസകൾ അറിയിച്ചു.
മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഫാ. പി.ഒ പൗലോസ് സ്വാഗതവും എച്ച് എം ബിന്ദു വർഗീസ്
കൃതജ്ഞതയും രേഖപ്പെടുത്തി. ചടങ്ങിൽ കെ എസ് ആർ ടി സി ഹരിത കേരളം മിഷൻ പ്രവർത്തന പ്രസിദ്ധീകരണം സ്കൂൾ മാനേജർക്ക് നൽകി.
