കോതമംഗലം: സംസ്ഥാന തലത്തിൽ മികച്ച പ്രധാന അദ്ധ്യാപിയ്ക്കുള്ള അവാർഡ് നേടിയ മാതിരപ്പിള്ളി G.V.H.S.S ലെ പ്രധാന അദ്ധ്യാപിക രൂപ ടീച്ചറിനെ യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഡീൻ കുര്യാക്കോസ് MP നേരിട്ടെത്തി ഉപഹാരം കൈമാറി. സാമൂഹ്യ പ്രതിബദ്ധതയോടെ ടീച്ചർ പ്രവർത്തിച്ചതിൻ്റെ പ്രതിഫലനമാണ് ലഭിച്ച അംഗികാരമെന്നും MP അഭിപ്രായപ്പെട്ടു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എബി കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മഞ്ജു സിജു മുഖ്യ അതിഥിയായിരുന്നു,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ജെയിൻ ജോസ്, റഫീഖ് വെണ്ടുവഴി, ജോർജ് വെട്ടിക്കുഴ എന്നിവർ പങ്കെടുത്തു.