കോതമംഗലം: കോവിഡ് സമൂഹ്യവ്യപനത്തെ തുടർന്ന് അടച്ചിടുവാൻ തീരുമാനമായി. കളക്ടറുമായിട്ടുള്ള ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് തീരുമാനം. ഉറവിടം വ്യക്തമാകാത്ത രീതിയിൽ വ്യാപിക്കുന്നതിനെ തുടർന്നാണ് തീരുമാനം. കോവിഡ് രോഗബാധയെ തുടർന്ന് കോതമംഗലം താലൂക്കിലെ ആദ്യ മരണം നടന്ന ഇന്ന് തന്നെയാണ് അതിവേഗ തീരുമാനം. നെല്ലിക്കുഴി മേഖലയിൽ നിന്നും സമീപ പ്രദേശങ്ങളിലേക്ക് രോഗ വ്യാപനം ഉണ്ടാവുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോതമംഗലം മാർക്കറ്റ് അടക്കാൻ അവലോകന യോഗത്തിൽ തീരുമാനമായി. പ്രദേശത്തു കൂടുതൽ ടെസ്റ്റിംഗ് നടത്തും. കോതമംഗലത്തു പ്രവർത്തിക്കുന്ന വ്യാപാരികളിൽ സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി പരിശോധന നടത്തും.
ഓണക്കാലത്തോടനുബന്ധിച്ച് കോവിഡ് 19 വ്യാപനം വർധിക്കാതിരിക്കാൻ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാതല കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായത്. സംസ്ഥാന തല നിർദേശങ്ങൾ അനുസരിച്ചായിരിക്കും നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്.
ഓണക്കാലത്തോടനുബന്ധിച്ച് കോവിഡ് 19 വ്യാപനം വർധിക്കാതിരിക്കാൻ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാതല കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. സംസ്ഥാന തല നിർദേശങ്ങൾ അനുസരിച്ചായിരിക്കും നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. സൂപ്പർമാർക്കറ്റുകൾ പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. സാമൂഹിക അകലം പാലിച്ചു കൊണ്ട് മാത്രമേ കടകളിൽ കച്ചവടം പാടുള്ളു. പ്രവേശിക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം കടയുടെ മുന്നിൽ പ്രദർശിപ്പിക്കണം. ഓണക്കാലത്ത് ജില്ലയിൽ കൂടുതലായി മറ്റു സംസ്ഥാനങ്ങളിൽ നിന്നും പൂക്കൾ എത്തുമെന്നതിനാൽ സംസ്ഥാന തല പഠനത്തിന് ശേഷം കൂടുതൽ തീരുമാനങ്ങൾ എടുക്കും.
ഓണക്കാലത്ത് അന്യ സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽനിന്നും കൂടുതൽ ആളുകൾ എത്തുമെന്നതിനാൽ വിമാനത്താവളം ഉൾപ്പടെയുള്ള ഉള്ള സ്ഥലങ്ങളിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ നിർദേശം നൽകി. ഓണസദ്യ വീടുകളിൽ മാത്രമേ അനുവദിക്കൂ. അത്തച്ചമയം പോലുള്ള ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തുന്നതിനെ പറ്റി ചർച്ചകൾ നടന്നു വരികയാണ്. ഓണത്തോട് അനുബന്ധിച്ചുള്ള പ്രദർശനങ്ങൾ അനുവദിക്കില്ല. ഓണക്കാലത്തെ ക്രമീകരണങ്ങൾ സംബന്ധിച്ചു വ്യാപാരി വ്യവസായി സംഘടന പ്രതിനിധികളുമായി ചർച്ച ചെയ്തു കൂടുതൽ നിയന്ത്രണങ്ങൾ തീരുമാനിക്കും.
ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും സാമൂഹിക അകലം പാലിച്ചു കൊണ്ട് ആളുകൾക്കിരുന്ന് ഭക്ഷണം കഴിക്കാൻ ഉള്ള അനുവാദം നൽകി. മാസങ്ങളായി അടഞ്ഞു കിടക്കുന്ന ഹോട്ടലുകളും ഹോം സ്റ്റേകളും കർശന നിയന്ത്രങ്ങൾ പാലിച്ചു കൊണ്ട് തുറക്കാൻ അനുവാദം നൽകുന്നതിന് നടപടികൾ സ്വീകരിക്കും. എന്നാൽ ഇത്തരം സ്ഥലങ്ങളിൽ ഇടക്കിടെ അണുനശീകരണം നടത്തണം.