കോതമംഗലം: മാർക്കറ്റിൽ അടിക്കടിയുണ്ടാകുന്ന തീ പിടിത്തം അട്ടിമറിയെന്ന് വ്യാപാരികൾ.
അന്വേഷണം ആവശ്യപ്പെട്ട് മർച്ചൻ്റസ് യൂത്ത് വിംഗ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലും
നവംബർ ഒമ്പതാം തീയതി രാത്രിയിലുമാണ് മുൻസിപ്പൽ ബിൽഡിംഗുകളിൽ തീപിടിച്ചത്.
കബീർ കവലക്കൽ, കാജാ ഹുസൈൻ കൊച്ചകുടി,റഹിം ഇടപ്പാറ, ജോസഫ്, വർഗീസ് മന്നാ പറമ്പിൽ, ഇബ്രാഹിം കമാലിയ തുടങ്ങിയവരുടെ കടകളാണ് കത്തിയമർന്നത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരികൾ പറഞ്ഞു.
തീ പിടിത്തത്തിന് കാരണം സമഗ്രമായി അന്വേഷിക്കണമെന്നും, കഴിഞ്ഞ മാസമുണ്ടായ തീപിടിത്തം ഷോർട് സർക്യൂട്ട് മൂലമല്ലന്ന് ഫയർ ഫോഴ്സ്, ഫോറൻസിക് , ഇലക്ട്രിക് സെക്ഷൻ, എല്ലാവരും ഒന്നടങ്കം അഭിപ്രായപ്പെട്ടിട്ടും പോലീസ് ഭാഗത്തു നിന്ന് യാതൊരു അന്വേഷണനടപടി ഉണ്ടായിട്ടില്ലന്നാണ് യൂത്ത് വിംഗ് മേഖലാ പ്രസിഡൻ്റ് ആരോപിക്കുന്നത്. തുടരെ തുടരെയുണ്ടാകുന്ന അഗ്നിബാധയുടെ കാരണം കണ്ടു പിടിച്ച്, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് മർച്ചെന്റ് യൂത്ത് വിംഗ് മേഖല പ്രസിഡണ്ട് ഷെമീർ മുഹമ്മദ് ആവശ്യപ്പെടുന്നത്.