കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ നൂറുകണക്കിന് കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിച്ചു. മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ തിരുകബറിന് മുന്നിൽ വികാരി ഫാ.ജോസ് പരത്തുവയലിൽ, ഫാ.ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട് , ഫാ. ബേസിൽ ഇട്ടിയാണിക്കൽ എന്നീ വൈദീകർ കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിച്ചു.