കോതമംഗലം:കോതമംഗലത്ത് കന്നി 20 പെരുന്നാളിന് കൈ കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വനിതകൾക്ക് മുഴുവൻ സമയ സേവനങ്ങൾ ഒരുക്കി വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിങ്ങിന്റെ നേതൃത്വത്തിലുള്ള ഷീ കൗണ്ടർ പ്രവർത്തനം തുടങ്ങി. കോതമംഗലം നിവാസികൾ ജാതിമതഭേദമന്യേ ആഘോഷിക്കുന്ന ഉത്സവമാണ് കന്നി 20 പെരുനാൾമഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 339 മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച്
വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിങ്ങിന്റെ നേതൃത്വത്തിലാണ് ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. പെരുന്നാളിനെത്തുന്ന വനിതാ തീർത്ഥാടകർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് പള്ളി കോമ്പൗണ്ടിൽ തന്നെഷീ കൗണ്ടർ തുറന്ന് പ്രവർത്തിക്കുന്നത്.
കൈ കുഞ്ഞുങ്ങൾ ആയി വരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വനിതകൾക്ക് മുഴുവൻ സമയ സേവനങ്ങൾ ഷീ കൗണ്ടറിൽ നിന്നും ലഭിക്കും. ഇതോടൊപ്പം ഒക്ടോബർ 3ന് IMA കോതമംഗലം ത്തിന്റെ സഹകരണ ത്തോട് കൂടി 1000 സ്ത്രീകൾക്ക് തൈറോയ്ഡ് (TSH) ടെസ്റ്റ് ഉം ഷീകൗണ്ടറിൽനടത്തും.
ഷീ കൗണ്ടർ MLA ആന്റണി ജോൺ ഉത്ഘാടനം ചെയ്തു. വ്യവസായി ഏകോപനസമിതി നിയോജകമണ്ഡലം പ്രസിഡന്റ് E. K. സേവിയർ, സെക്രട്ടറി റെന്നിവർഗീസ്, ജില്ലാ സെക്രട്ടറി ജിജി എളൂർ, കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് മാമ്മച്ചൻ ജോസഫ്, ചെറിയ പ്പള്ളി വികാരി ഫാ.ജോസ് പരുത്തുവയലിൽ, ,വ്യാപാരി വ്യവസായി ഏകോപനസമിതി നിയോജക മണ്ഡലം പ്രസിഡന്റ് ആശാ ലില്ലി തോമസ്, സെക്രട്ടറി മേരി പൗലോസ്, ജില്ലാ സെക്രട്ടറി സിബി റോയ് യുത്ത് വിങ്ങ് നിയോജകമണ്ഡലം പ്രസിഡന്റ് ഷംജൽ പി എം,
വനിതാ വിങ് കമ്മിറ്റി അംഗങ്ങളായ ബിന്ദു റാണി , ഷീജാ സജി , ഷിമി ഷാജി ലീല സ്റ്റീഫൻ, മായ സുരേന്ദ്രൻ, ശ്രീദേവി ബാബു,സൗമ്യ പ്രസാദ്, സുനി സൈനുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.