Connect with us

Hi, what are you looking for?

NEWS

നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം

  • ഷാനു പൗലോസ്

കോതമംഗലം: ചരിത്രമുറങ്ങുന്ന മാർ തോമ ചെറിയ പള്ളിയുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് വിശ്വാസിയായ തോമസ് പോൾ റമ്പാൻ നൽകിയ കേസ് പരിസമാപ്തിയിലെത്തിയപ്പോൾ കോതമംഗലം ജനതക്ക് വിജയം. 2017 ജൂലൈ 3ലെ സുപ്രീം കോടതി വിധി പ്രകാരം കോതമംഗലം ചെറിയ പള്ളിയും ഓർത്തഡോക്സ് സഭയുടെയാണെന്നും താൻ ഓർത്തഡോക്സ് വികാരിയാണെന്നും ചൂണ്ടികാട്ടി പള്ളി പോലീസിനെ ഉപയോഗിച്ച് പിടിച്ച് നൽകണമെന്ന ആവശ്യവുമായിട്ടാണ് തോമസ് പോൾ റമ്പാൻ കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ നിന്ന് ഇദ്ദേഹത്തിന് അനുകൂല ഉത്തരവുണ്ടായെങ്കിലും, ബാവാ പള്ളിയെന്നറിയപ്പെടുന്ന മാർ തോമ ചെറിയപള്ളിയും ഓർത്തഡോക്സ് സഭയും തമ്മിലുളള വിശ്വാസപരമായ എതിർപ്പ് മൂലം ഇദ്ദേഹത്തിന് പള്ളിയിൽ പ്രവേശിക്കുവാൻ സാധിച്ചിരുന്നില്ല.

സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ച് 1934 ഭരണഘടന കോതമംഗലം മാർ തോമ ചെറിയ പള്ളിക്കും ബാധമാക്കിക്കൊണ്ട് കോടതി വിധി പുറപ്പെടുവിച്ചു. അതോടെ നൂറ്റാണ്ടുകളായി മാർ തോമ ചെറിയ പള്ളിയിൽ നിലനിന്നിരുന്ന വിശ്വാസത്തിനും, ആചാരത്തിനും വിലക്കേർപ്പെടുത്തുന്ന തരത്തിലായി പിന്നീടുള്ള കാര്യങ്ങൾ. തൊണ്ണൂറ്റി ഒൻപത് ശതമാനം യാക്കോബായ വിശ്വാസികളും തങ്ങളുടെ ആരാധനാലയം വിട്ട് പുറത്തേക്കിറങ്ങണ്ടതായ അവസ്ഥയും സംജാതമായി.

വിശ്വാസികളെ ഒഴിപ്പിച്ച് പള്ളി കളക്ടറോട് ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് കേരളാ സർക്കാരും, മതമൈത്രി സംരക്ഷണ സമിതിയും, പള്ളി ഭരണ സമിതിയും, ഇടവകയിലെ പല വ്യക്തികളും കൂട്ടത്തോടെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതിന് ശേഷമാണ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം തെളിവുകൾ പരിശോധിച്ച് വിശദമായി വാദം കേൾക്കുവാൻ വേണ്ടിയാണ് കേസ് കോതമംഗലം മുൻസിഫ് കോടതിയിലേക്ക് മാറ്റിയത്.

തൊണ്ണൂറ്റി ഒൻപത് ശതമാനവും യാക്കോബായ സുറിയാനി സഭയുടെ വിശ്വാസികൾ മാത്രമുള്ള മാർ തോമ ചെറിയ പള്ളിയിൽ പ്രശ്നങ്ങൾ ആരംഭിച്ചത് 2017 ജൂലൈ 3ലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടാണ്. വർഷങ്ങൾക്ക് മുൻപ് യാക്കോബായ സഭാംഗമായിരുന്ന തോമസ് പോളിന്റെ കുടുംബം പള്ളിവക കിണറിരുന്ന സ്ഥലം കൈക്കലാക്കിയതിനെ ഇടവക പൊതുയോഗം ചോദ്യം ചെയ്തതിന് പിന്നാലെ ഇവർ കോട്ടയം ആസ്ഥാനമായ ഓർത്തഡോക്സ് സഭയിലേക്ക് കൂറ് മാറിയിരുന്നു.

ഇതിനെതിരെ വിശ്വാസികളുടെ വ്യാപക പ്രതിഷേധമാണ് വർഷങ്ങളായി കോതമംഗലത്ത് നടന്ന് വരുന്നത്. എൽദോ മോർ ബസേലിയോസ് ബാവയുടെ കബറിട പള്ളി സംരക്ഷിക്കാൻ രാഷ്ട്രീയ മത ചിന്തകൾക്കതീതമായി കോതമംഗലത്തെ ജനത ഒരുമിച്ചതിന്റെ ഫലമായി പലവട്ടം തോമസ് പോൾ കനത്ത പോലീസ് വലയത്തിൽ പള്ളി പിടിച്ചെടുക്കാൻ എത്തിയെങ്കിലും ഈ പോലീസ് നടപടിക്കെതിരെ ശക്തമായ ആയിരക്കണക്കിന് ജനങ്ങൾ പ്രതിഷേധവലയം തീർത്തതോടെ പോലീസ് പിൻവാങ്ങുകയായിരുന്നു.

മാർ തോമ ചെറിയ പള്ളിയുടെ യഥാർത്ഥ അവകാശികളെ പുറത്താക്കാതെയുള്ള നീതിയുക്ത കോടതി വിധിയാണെന്ന് ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിലും, ട്രസ്റ്റിമാരായ സി.ഐ ബേബി, ബിനോയി മണ്ണഞ്ചേരി എന്നിവർ കോതമംഗലം വാർത്തയോട് പറഞ്ഞു. ജാതി മത ചിന്തകളില്ലാതെ ഈ നാടിന്റെ വിളക്കായ കോതമംഗലം മുത്തപ്പന്റെ കബറിടത്തിലെ വിശ്വാസാചാരങ്ങളെ സംരക്ഷിക്കുന്ന വിധിയിൽ സന്തുഷ്ടരാണെന്ന് കോതമംഗലം മതമൈത്രി സംരക്ഷണ സമിതി ഭാരവാഹികളായ എ.ജി ജോർജ്ജും, കെ.എ നൗഷാദും, അഡ്വ.രാജേഷ് രാജനും കോതമംഗലം വാർത്തയോട് പ്രതികരിച്ചു.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇

https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...