Connect with us

Hi, what are you looking for?

NEWS

കോതമംഗലം സബ്ജില്ലാ കായികമേള മാർ ബേസിലിൽ: സംഘാടകസമിതി രൂപീകരണം നടന്നു

കോതമംഗലം : 2022 23 വർഷത്തെ കോതമംഗലം സബ്ജില്ലാ കായികമേള നവംബർ 8,9,10,11 തീയതികളിൽ കോതമംഗലം ബേസിൽ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതിനുവേണ്ട സംഘാടകസമിതി രൂപീകരണം സ്കൂളിൽ നടത്തപ്പെട്ടു. മുൻസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ സംഘടന സമിതി യോഗം ബഹു. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. കോതമംഗലം AEO ശ്രീ കെ പി സുധീർ ആമുഖ അവതരണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് കെ എ കൗൺസിലർമാരായ അഡ്വ. ഷിബു കുര്യാക്കോസ്,പിആർ ഉണ്ണികൃഷ്ണൻ, അഡ്വ. ജോസ് വർഗീസ്, റിന്‍സ് റോയ്, എൽദോസ് പോൾ, സ്കൂൾ പി ടി എ പ്രസിഡന്റ് പി കെ സോമൻ പ്രധാനാധ്യാപിക ശ്രീ ശ്രീമതി സോമി പി മാത്യു തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഫാദർ പി ഓ പൗലോസ് സ്വാഗതവും എസ് ഡി എസ് ജി എ സെക്രട്ടറി ജിജി സി പോൾ കൃതജ്ഞതയും പറഞ്ഞു. കായികമേളയുടെ നടത്തത്തിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

ശ്രേഷ്ഠ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമൻ, അഭിവന്ദ്യ ഡോ ജോർജ് മടത്തിക്കണ്ടത്തിൽ, അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് [എംപി], ആന്റണി ജോൺ എംഎൽഎ, ശ്രീ എൽദോസ് കുന്നപ്പിള്ളി, മാത്യു കുഴൽനാടൻ എംഎൽഎ എന്നിവർ മുഖ്യരക്ഷാധികാരികളും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി എ എം ബഷീർ, നഗരസഭ ചെയർമാൻ ശ്രീ കെ കെ ടോമി, വൈസ് ചെയർപേഴ്സണൽ ശ്രീമതി സിന്ധു ഗണേഷ്, മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജോ വർഗീസ് എന്നിവർ രക്ഷാധികാരികളുമാണ്.

You May Also Like

News

കോതമംഗലം : ഡിസംബർ 10 ന് കോതമംഗലത്ത് നടക്കുന്ന നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം എൽ ഡി വൈ എഫ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ “മോർണിംങ് വാക് വിത്ത്‌ എം എൽ എ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...