കണ്ണൂർ : 63 – മത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ സ്കൂള്‍ തലത്തില്‍ കോതമംഗലം മാര്‍ ബേസില്‍ ഓവറോള്‍ ചാംപ്യന്മാരായി. 61.5 പോയിന്റോടെയാണ് മാര്‍ ബേസില്‍ കോതമംഗലം കിരീടം നേടിയത്. എട്ട് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമാണ് മാര്‍ ബേസിലിനുള്ളത്. കല്ലടി എച്ച് എസ് എസിനാണ് രണ്ടാം സ്ഥാനം. 58.5 പോയിന്റാണ് കല്ലടിക്കുള്ളത്. 32.5 പോയിന്റ് നേടിയ സെന്റ് ജോസഫ്സ് എച്ച്എസ് പുല്ലൂരാംപാറയാണ് മൂന്നാമത്. 2016ന് ശേഷം ആദ്യമായിട്ടാണ് പാലക്കാട് കിരീടം നേടുന്നത്. മാർ ബേസിൽ സ്കൂൾ കിരീടം നേടിയിട്ടും എറണാകുളത്തിന് ഓവർഓൾ ചാമ്പ്യൻഷിപ്പ് നേടാനായില്ല. കോതമംഗലം സൈന്റ്റ് ജോർജ് സ്കൂളിന്റെ അഭാവം മേളയിൽ നിഴലിക്കുകയും ചെയ്തു.

You must be logged in to post a comment Login