Connect with us

Hi, what are you looking for?

NEWS

മാർ ബേസിൽ സ്കൂൾ 88 ന്റെ നിറവിൽ

കോതമംഗലം : കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ 88-)0 വാർഷികവും സ്തുത്യർഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പും, പഠന- കലാ-കായിക പ്രതിഭകൾക്ക് പുരസ്കാര വിതരണവും നടത്തി. വി. മാർ തോമാ ചെറിയപള്ളി വികാരി റവ. ഫാദർ ജോസ് പരത്തുവയലിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു.സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ വിരമിക്കുന്ന അദ്ധ്യാപകരായ വിജി തോമസ് , തോമസ് മാത്യു , എൽദോ കെ വൈ , റൂബി വർഗീസ് , ജീന പോൾ , ഷൈനി പോൾ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. പാഠ്യ- പാഠ്യേതര രംഗങ്ങളിലെ പ്രതിഭകളെ മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി പുരസ്കാരം നൽകി അനുമോദിച്ചു. കായിക മേഖലയിലെ മികച്ച പരിശീലകരായ ഷിബി മാത്യു , മധു സി ആർ ,ബിനു വി സ്കറിയ , മികച്ച സീഡ് കോ- ഓർഡിനേറ്റർ ഷെല്ലി പീറ്റർ എന്നിവരെ ആദരിച്ചു.

വാർഡ് കൗൺസിലറായ റിൻസ് റോയ് ,വി .മാർ തോമ ചെറിയ പള്ളി ടെസ്റ്റി ഏലിയാസ് വർഗീസ് , ട്രസ്റ്റ് ചെയർമാൻ എം എസ് എൽദോസ് ,മുൻ പ്രിൻസിപ്പൽ ജോർജ് മാത്യു ,പി റ്റി എ പ്രസിഡൻറ് സനീഷ് എ എസ് , സ്റ്റാഫ് സെക്രട്ടറി പ്രീതി എൻ കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.മാസ്റ്റർ ഷെർമിക് ഹസ്സൻ നന്ദി പ്രകാശിപ്പിച്ചു.

You May Also Like

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ഇളംബ്ര മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിന് മുന്നിൽ ആലുവ – മൂന്നാർ റോഡിനോട് ചേർന്ന് അപകടാവസ്ഥയിലായ ആൽമരം മുറിച്ചു മാറ്റാൻ നടപടിയായി. 80 വർഷം പഴക്കമുള്ള പാലയും ആൽമരവും...

NEWS

  കോതമംഗലം: അഖില കേരള വായനോത്സവത്തിന്റെ കോതമംഗലം താലുക്ക്തല വായനാ മത്സരം നടന്നു. ടൗൺ യു പി സ്കൂളിൽ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ഒ...

NEWS

കോതമംഗലം : അഖില കേരള നീന്തൽ മത്സരം “ദി ഷാർക്ക് ചലഞ്ച് 2025” കോതമംഗലം എം എ കോളേജ് സ്വിമ്മിംഗ് പൂൾ കോംപ്ലക്സിൽ സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.എം...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...

NEWS

കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...

NEWS

കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്...

NEWS

കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയുടെ നവീകരിച്ച മാർക്കറ്റ് സമുച്ചയത്തിന്റെയും,കോതമംഗലം പട്ടണത്തിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 70 ഓളം വരുന്ന സി.സി.ടി.വി. നിരീക്ഷണ ക്യാമറ കളുടെയും ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ യുടെ...

NEWS

കോതമംഗലം: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മലർത്തിയടിക്കാം മയക്കുമരുന്നിനെ എന്ന സന്ദേശവുമായി അഖില കേരള പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. 14 ജില്ലകളിൽ നിന്നും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾ...

NEWS

കോതമംഗലം:ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു.കവളങ്ങാട് ഏരിയാ കനിവ് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. നെല്ലിമറ്റത്തെ കനിവിന്റെ സൗജന്യ ഫിസിയോതെറാപ്പി സെൻട്രൽ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു....

NEWS

കോതമംഗലം :വ്യത്യസ്തമായി കോഴിപ്പിള്ളിയിലെ ഓണാഘോഷം. കോഴിപ്പിള്ളി കുടമുണ്ട കവല യുവജന വേദിയുടെ ഓണാഘോഷം സാധാരണയിലും വ്യത്യസ്തമായ മത്സരങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ചെളി ക്കണ്ടത്തിലെ ഓട്ടവും, ചെളിക്കണ്ടത്തിലെ ഫുഡ്‌ ബോൾ മത്സരവും കാണികൾക്ക് ഏറെ...

error: Content is protected !!