Connect with us

Hi, what are you looking for?

NEWS

കോതമംഗലം നിയോജക മണ്ഡലത്തിലെ കാലവർഷ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി യോഗം ചേർന്നു.

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ കാലവർഷ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. യോഗത്തിൽ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ അനുപം എസ് സ്വാഗതം പറഞ്ഞു. കോതമംഗലം നിയോജക  മണ്ഡലത്തിൽ ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളിലെ മുന്നൊരുക്ക പ്രവർത്തനങ്ങൾ എം എൽ എ വിലയിരുത്തി. പഞ്ചായത്തുകളിലെ പ്രളയ സാധ്യത മേഖലകളിലെ തയ്യാറെടുപ്പുകൾ പഞ്ചായത്ത് പ്രതിനിധികൾ യോഗത്തിൽ അവതരിപ്പിച്ചു.ആയത് പ്രകാരം നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശം നൽകി.

മഴക്കാലത്ത് മരം വീണ് വൈദ്യുതി തകരാറും മറ്റ് അപകടങ്ങളും സംഭവിക്കാതിരിക്കുന്നതിന് അപകടകരമായ നിൽക്കുന്ന  മരങ്ങളും ശിഖരങ്ങളും മുറിച്ച് മാറ്റുന്നതിനും യോഗം തീരുമാനിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി,പഞ്ചായത്ത് പ്രസിഡന്റുമാരായ പി എം മജീദ്,വി സി ചാക്കോ,പി കെ ചന്ദ്രശേഖരൻനായർ,മിനി ഗോപി,കാന്തി വെള്ളക്കയ്യൻ,ഖദീജ മുഹമ്മദ്,ജെസി സാജു,സെക്രട്ടറിമാർ,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!