കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സ ധനസഹായമായി 112 പേർക്ക് 27 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.ചികിത്സാ സഹായത്തിന് അർഹരായവരുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് ധനസഹായം ലഭ്യമാകുന്നത്.ചികിത്സ ധനസഹായത്തിന് അർഹരായിട്ടുള്ളവരുടെ പേര്,വിവരങ്ങൾ എംഎൽഎ ഓഫീസിൽ നിന്നോ, എസ് സി ഓഫീസിൽ നിന്നോ അറിയാവുന്നതാണ്. കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ ധന സഹായമായി 372 പേർക്കായി 95 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ചികിത്സ ധനസഹായത്തിനു അപേക്ഷ സമർപ്പിക്കുന്നതിനു വേണ്ട സൗകര്യം എംഎൽഎ ഓഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകർ അപേക്ഷാ ഫോമിനോടൊപ്പം ഡോക്ടറുടെ ഒറിജിനൽ മെഡിക്കൽ സർട്ടിഫിക്കറ്റ്,ജാതി സർട്ടിഫിക്കറ്റ്(എസ് സി/എസ് റ്റി),വരുമാന സർട്ടിഫിക്കറ്റ്,റേഷൻ കാർഡ്,ആധാർ കാർഡ്,ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നും എംഎൽഎ അറിയിച്ചു.
 
						
									

 


























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				