Connect with us

Hi, what are you looking for?

CRIME

മാലിപ്പാറ സ്വദേശിനി അദീന അന്‍സിലിന് നല്‍കിയത് കീടനാശി : കൊന്നത് ജയിലിൽ നിന്ന് ഇറങ്ങുന്ന കാമുകന് വേണ്ടിയെന്ന് സൂചന

കോതമംഗലം : മാതിരപ്പള്ളി സ്വദേശിയായ ടിപ്പർ ഡ്രൈവർ അന്‍സില്‍ (38)വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഷാരോണ്‍ വധവുമായി ഏറെ സാമ്യങ്ങളുള്ള കേസാണിതെന്ന് പോലീസ്. അന്‍സിലിന്‍റെ പെൺസുഹൃത്ത് മാലിപ്പാറ സ്വദേശിനി അദീന പാരക്വിറ്റ് എന്ന കീടനാശിനിയാണ് അൻസിലിന് നൽകിയതെന്ന് പൊലീസ് പറയുന്നു. ചേലാടുള്ള ഒരു കടയിൽ നിന്നാണ് ഈ കളനാശിനി വാങ്ങിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ പാരക്വിറ്റ് എന്തിൽ കലക്കിയാണ് അന്‍സിലിന് നൽകിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അദീനയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തി വൈദ്യ പരിശോധനയും നടത്തി.
ഏറെ മാധ്യമശ്രദ്ധ കിട്ടിയ ഷാരോണ്‍ വധക്കേസില്‍, ഗ്രീഷ്മ കാമുകൻ ഷാരോണിനെ കൊലപ്പെടുത്താൻ കഷായത്തിൽ കലക്കി നല്‍കിയതും പാരക്വിറ്റാണ്. അൻസിലല്ലാതെ അദീനയ്ക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്നും, ഇപ്പോൾ ജയിലിൽ കഴിയുന്ന അയാൾ ഉടൻ പുറത്തിറങ്ങുമെന്നും വിവരമുണ്ട്. അതിനുമുമ്പ് അൻസിലിനെ ഒഴിവാക്കാനാണ് വിഷം നൽകി കാെലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ചേലാട് സ്വദേശിയായ അദീന വിഷം നല്‍കിയെന്ന് അന്‍സില്‍ പൊലീസിനെയും ബന്ധുക്കളെയും വിളിച്ച് പറഞ്ഞിരുന്നു. ഇതിനിടെയാണ് അന്‍സലിന്‍റെ ഉമ്മയെ അദീന വിഡിയോ കോള്‍ വിളിച്ചിരുന്നെന്ന നിര്‍ണായക വിവരം പുറത്തുവരുന്നത്. അന്‍സില്‍ അവശനിലയില്‍ കിടക്കുന്ന വിവരാണ് യുവതി വിളിച്ചറിയിച്ചത്
‘വിഷം കഴിച്ച് കിടപ്പുണ്ട് എടുത്തോണ്ട് പോയ്ക്കോ’ എന്നായിരുന്നു അദീനയുടെ വാക്കുകള്‍. പിന്നീട് അന്‍സില്‍ അവശനിലയില്‍ കിടക്കുന്ന ദൃശ്യം വിഡിയോ കോളില്‍ വിളിച്ചു കാണിച്ചതായും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. അന്‍സിലിന്‍റെ ഉമ്മയുടെ സഹോദരന്‍റെ മകന്‍ യുവതിയുടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് യുവാവിനെ അവശനിലയില്‍ കണ്ടത്. വീടിന്‍റെ മുന്‍വശത്ത് വരാന്തയിലായിരുന്നു അന്‍സില്‍ കിടന്നത്. വിഷകുപ്പി വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
യുവതിക്ക് മറ്റുള്ളവരുമായുള്ള സൗഹൃദം അന്‍സിലിന് ഇഷ്ടമായിരുന്നില്ല. തന്നെ ഒഴിവാക്കുകയെന്ന അന്‍സിലിന്‍റെ തോന്നലാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും പൊലീസ് കരുതുന്നു. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ അന്‍സിലിന് യുവതിയുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നതായി പറയുന്നു. യുവതിയുടെ അമ്മ ഇടയത്തുകൂടിയിൽ ലിസ്സി കൊറോണ ബാധിച്ചു വർഷങ്ങൾക്ക് മുന്നേ മരണപെട്ടിരിന്നു. ഒറ്റക്കാണ് അദീന താമസിച്ചിരുന്നത്.

You May Also Like

CRIME

കോതമംഗലം :യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് അറസ്റ്റിൽ. നേര്യമംഗലം, മണിമരുതുംചാൽ ആറ്റുപുറം വീട്ടിൽ ബിനു (37)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം കുണ്ടറ സ്വദേശിനി അഖില (35)...

NEWS

കോതമംഗലം: കുറ്റിപ്പുറത്ത് നഴ്സിൻ്റെ മരണത്തിൽ അടിമുടി ദുരൂഹതയെന്ന് ബന്ധുക്കൾ. തിരൂർ ഡിവൈ.എസ്.പി പ്രേമാനന്ദകൃഷ്ണൻ പല്ലാരിമംഗലത്ത് പെൺകുട്ടിയുടെ വീട്ടിൽ മൊഴിയെടുക്കാനെത്തി.കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രി മുറിയിൽ അബോധാവസ്ഥയിൽ കണ്ടെ ത്തിയ പല്ലാരിമംഗലം സ്വദേശിനി നഴ്സ് അമീന...

NEWS

കോതമംഗലം : ആന്റണി ജോൺ എംഎൽഎ യെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം വാരപ്പെട്ടി സ്വദേശിയും യൂത്ത് കോൺഗ്രസ് ജില്ലാ...

NEWS

കോതമംഗലം: കോതമംഗലത്തെ മുന്‍ സിപിഐഎം കൗണ്‍സിലർക്കെതിരെ വീണ്ടും പോക്‌സോ കേസ്. കോതമംഗലം നഗരസഭ കൗണ്‍സിലറായിരുന്ന മലയിൻകീഴ് കോടിയാറ്റ് കെ.വി തോമസിനെതിരെയാണ് വീണ്ടും കേസെടുത്തത്. നേരത്തെ ഇയാൾ ലൈംഗികാതിക്രമത്തിനിരയാക്കിയ പെൺകുട്ടിയുടെ ബന്ധുവായ കുട്ടിയെ കാറില്‍...

CRIME

കോതമംഗലം: ഇരുചക്ര വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. നെയ്‌ശ്ശേരി തൊമ്മന്‍കുത്ത് ചുങ്കത്ത് അനൂപ് (29), വണ്ണപ്പുറം ഒടിയപാറ കയ്യാനിക്കല്‍ ജിഷ്ണു (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കോതമംഗലത്തെ സ്വകാര്യ...

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...

NEWS

കോതമംഗലം – കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട,15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത്...

CRIME

കോതമംഗലം : വീടിന്റെ വാതിൽ തീയിട്ട് നശിപ്പിച്ച് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ചു. കുളപ്പുറം മാടവന ജോഷി (48) യെയാണ് ശിക്ഷിച്ചത്. 2024 ഏപ്രിൽ മാസത്തിൽ രജിസ്റ്റർ...

CRIME

കോതമംഗലം : വിസ തട്ടിപ്പ് കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോതമംഗലം മാതിരപ്പിള്ളി നീലംപുഴ വീട്ടിൽ തോമസ് എൻ ഐസക് (51), തമിഴ്നാട് തിരിച്ചിറപ്പിള്ളി ഒരയൂർ പ്രദീപ് കുമാർ (42) നെയുമാണ് കോതമംഗലം...

CRIME

കോതമംഗലം: തങ്കളം ബിഎസ് എൻഎൽ ഓഫീസിന്റെ കോംബൗഡിൽ നിന്നും മോഷണം നടത്തിയ തൃക്കാരിയൂർ  വില്ലേജ് മുണ്ടയ്ക്കപ്പടി പൂവത്തും ചോട്ടിൽ ബാപ്പുട്ടി മകൻ 40 വയസ്സുള്ള അബ്ദുൾ നാസർ , കീരംപാറ പുന്നേക്കാട് കുന്നുംപുറത്ത്...

NEWS

ഷാനു പൗലോസ് കോതമംഗലം : സംസ്ഥാനം ഇന്ന് വരെ കണ്ടതിൽ ഏറ്റവും വലിയ തട്ടിപ്പിൽ കോതമംഗലത്തും നിരവധി വീട്ടമ്മമാർക്ക് പണം നഷ്ടപ്പെട്ടു. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസേർച്ച് ആൻ്റ് ഡെവലപ്മെൻ്റൽ...

CRIME

കോതമംഗലം : കോതമംഗലം പുതുപ്പാടിയിൽ അനധികൃത മണ്ണെടുപ്പ് ടിപ്പർലോറിയും , മണ്ണ് മാന്തി യന്ത്രവും പൊലീസ് പിടികൂടി. കോതമംഗം സി ഐ പി ടി ബിജോയി എസ് ഐ മൊയ്തീൻകുട്ടി എന്നിവരുടെ നേതൃത്വത്തിലാണ്...

error: Content is protected !!