കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ ചേറങ്ങനാൽ – നേര്യമംഗലം മലയോര ഹൈവേയിൽ അടിയന്തിര അറ്റകുറ്റ പണികൾക്കായി 60 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.20 ലക്ഷം രൂപ വീതം മൂന്ന് റീച്ചുകളിലായിട്ടാണ് വർക്ക് അനുവദിച്ചിട്ടുള്ളത്. തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് എം എൽ എ അറിയിച്ചു.
