കോതമംഗലം : കോതമംഗലത്ത് മലയൻകീഴിലെ ഒരു വീട്ടിലെ അലമാരക്കടിയിൽ നിന്നും മൂർഖൻ പാമ്പിനെ ഇന്ന് പിടികൂടി. അലമാരയിൽ നിന്നും ശീൽക്കാര ശബ്ദം കേട്ട വീട്ടുകാർ കോതമംഗലം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആവോലിച്ചാലിൽ നിന്നു പാമ്പുപിടുത്ത വിദഗ്ദ്ധൻ സി.കെ. വർഗീസ് പുന്നേക്കാട് ഫോറസ്റ്റ് ഓഫീസിലെ വനപാലകരോടൊപ്പം സ്ഥലത്തെത്തുകയായിരുന്നു. അലമാര ചെരിച്ചിട്ട് നോക്കിയപ്പോഴാണ് അലമാര യുടെ അടിഭാഗത്ത് ഒളിച്ചിരുന്ന മൂർഖനെ കണ്ടത്.തുടർന്ന് പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി.
