Connect with us

Hi, what are you looking for?

NEWS

മലങ്കര സഭാ തർക്കം: ഒൻപതാം വർഷത്തിൽ നീതിയുടെ തീരത്ത് യാക്കോബായ സഭ.

  • ഷാനു പൗലോസ്

കോതമംഗലം: കോതമംഗലം മേഖലയിലെ ഓടക്കാലി പള്ളി ഉൾപ്പെടെ യാക്കോബായ സുറിയാനി സഭയുടെ നിയന്ത്രണത്തിലും സഭയുടെ ആചാരാനുഷ്ഠാങ്ങളിലും നിലനിൽക്കുന്ന ആറ് പള്ളികൾ സർക്കാർ പോലീസിനെ ഉപയോഗിച്ച് 2017 ജൂലൈ 3ലെ സുപ്രീം കോടതി വിധിപ്രകാരം തങ്ങൾക്ക് പിടിച്ചെടുത്ത് തരുന്നില്ലെന്ന് കാണിച്ച് കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓർത്തഡോക്സ് സഭ സുപ്രീം കോടതിയെ സമീപിച്ചത് അവർക്ക് തന്നെ വലിയ തിരിച്ചടിയായി. കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ എന്നീ മൂന്ന് പള്ളികളുടെ അവകാശം സംബന്ധിച്ചുള്ള വിധി ഉപയോഗിച്ച് കീഴ്ക്കോടതികളെ തെറ്റിദ്ധരിപ്പിച്ച് യാക്കോബായ സുറിയാനി സഭയുടെ എല്ലാ പള്ളികളും ഓർത്തഡോക്സ് വിഭാഗം പിടിച്ചെടുക്കുന്ന സ്ഥിതിയായിരുന്നു മുൻപുണ്ടായിരുന്നത്. അത്തരത്തിൽ  ഹൈക്കോടതിയിൽ നിന്ന് പോലീസ് പ്രൊട്ടക്ഷൻ സമ്പാദിച്ച് യാക്കോബായ സഭയുടെ പുരാതനമായ മുളന്തുരുത്തി, കണ്ടനാട്, പിറവം, കടമറ്റം തുടങ്ങി 56 പള്ളികൾ ഇതിനോടകം കോട്ടയം ഓർത്തഡോക്സ് സഭ കൈവശപ്പെടുത്തിയിരുന്നു.

ഇതിൻ്റെ ചുവട് പിടിച്ചാണ് കോതമംഗലം ഓടക്കാലി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി, കോലഞ്ചേരി മഴുവന്നൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളി, മൂവാറ്റുപുഴ പുളിന്താനം സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി, പാലക്കാട് ജില്ലയിലെ വടക്കൻചേരി ചെറുക്കുന്ന് സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളി, എരിക്കുംചിറ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി, മംഗലംഡാം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി എന്നീ പള്ളികൾ പിടിച്ച് നൽകണമെന്ന് ഹൈക്കോടതി വിധി നടപ്പിലാക്കിയില്ലെന്ന് ചൂണ്ടിക്കാണിച്ച് സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി ഓർത്തഡോക്സ് സഭ സുപ്രീം കോടതിയെ സമീപിച്ചത്.

കേസ് പരിഗണിച്ച സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് ഹൈക്കോടതിയോട് മലങ്കര സഭാ തർക്കത്തിൻ്റെ വസ്തുതകൾ  പഠിച്ച് 2017 ജൂലൈ 3ലെ വിധി ഏതൊക്കെ പള്ളികൾക്ക് ബാധകമാകും എന്നത് കണ്ടെത്തുവാൻ ആവശ്യപ്പെട്ടിരുന്നു. നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം ആറ് മാസത്തിന് ശേഷം വന്ന വിധിയിലാണ് യാക്കോബായ സഭയ്ക്ക് നീതി ലഭ്യമായത്. യാക്കോബായ സഭയ്ക്ക് വേണ്ടി അഡ്വ. നവീൻ. ആർ നാഥ്, അഡ്വ. ശ്യാം ദിവാൻ എന്നിവർ ഹാജരായി.

അനീതിക്ക് മേൽ നീതിയുടെ വിജയമാണ് ഇതെന്ന് മലങ്കര മെത്രാപ്പോലീത്തയും ശ്രേഷ്ഠ കാതോലിക്കയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ കോടതി വിധിയോട് പ്രതികരിച്ചു. യാക്കോബായ സഭയ്‌ക്ക് ആശ്വാസം നൽകുന്ന വിധിയാണ് ഹൈക്കോടതിയുടേതെന്നും, വരും ദിവസങ്ങളിൽ പരിശുദ്ധ സഭയുടെ സമിതികൾ കൂടി തുടർ ക്രമീകരണങ്ങൾ ആലോചിക്കുമെന്ന് വൈദീക ട്രസ്റ്റി ഫാ.റോയ് ജോർജ് കട്ടച്ചിറയും, സഭാ ട്രസ്റ്റി കമാണ്ടർ തമ്പു ജോർജ് തുകലനും, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യുവും പറഞ്ഞു.

ഇന്നലെ വൈകിട്ട് 4.30ന് വിധി വന്നതിന് പിന്നാലെ പിറവം രാജാധിരാജ യാക്കോബായ സുറിയാനി വലിയ പള്ളിയുടെയും, മുളന്തുരുത്തി മർത്തോമൻ കത്തീഡ്രലിൻ്റെയും, കടമറ്റം സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെയും, മൂവാറ്റുപുഴ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെയും മുന്നിൽ വിശ്വാസികൾ എത്തി പ്രാർത്ഥന നടത്തി. വരും ദിവസങ്ങളിൽ അവിഹിത മാർഗ്ഗത്തിലൂടെ ഓർത്തഡോക്സ് വിഭാഗം പിടിച്ചെടുത്ത മുഴുവൻ പള്ളികളിലും യഥാർത്ഥ അവകാശികൾ എത്തുമെന്ന സൂചനയാണ് വിശ്വാസികളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

യാക്കോബായ സഭയുടെ പ്രാദേശിക തലവനായി ബസേലിയോസ് ജോസഫ് കാതോലിക്ക ബാവാ സ്ഥാനമേറ്റതിൻ്റെ ഒന്നാം വാർഷികദിനത്തിൻ്റെ തലേ ദിനം അനുകൂല വിധി ഉണ്ടായത് സഭയ്ക്ക് ഇരട്ടി മധുരമായി .

You May Also Like

CHUTTUVATTOM

കോതമംഗലം: തട്ടിപ്പ് കേസില്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റും ഗാനമേള ട്രൂപ് നടത്തിപ്പുകാരനുമായ കോതമംഗലം നെല്ലിമറ്റം സ്വദേശി കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. ഊന്നുകല്‍ പോലീസാണ് അതിവിധഗ്ദമായി അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം: യുവാവിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കള്ളാട് പുത്തന്‍പുരയ്ക്കല്‍ ബിനു വര്‍ഗീസ് (22) ആണ് മരിച്ചത്. കോതമംഗലം റിലയന്‍സ് ഫ്രഷിലെ ജീവനക്കാരനായ ബിനു ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി കിടന്നുറങ്ങിയതാണ്. ഞായറാഴ്ച...

CHUTTUVATTOM

കോതമംഗലം: ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ വഴി പിണ്ടിമന പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കാർഷികാവശ്യത്തിന് വെള്ളം എത്തിക്കുന്നതിനുള്ള സാദ്ധ്യത അവഗണിക്കപ്പെടുന്നു. പെരിയാറിന്റെ സാമീപ്യമാണ് പദ്ധതിയുടെ മുതൽക്കൂട്ട്. പെരിയാറിൽനിന്ന് വെള്ളം പമ്പുചെയ്ത് ടാങ്കുകളിലെത്തിച്ച് കൃഷിയിടങ്ങളിൽ ലഭ്യമാക്കി...

CHUTTUVATTOM

കോതമംഗലം :എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ക്ഷേത്രങ്ങൾ സന്ദർശിച്ചു.ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലും, തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലുമാണ് സന്ദർശനം നടത്തിയത്. 5 ദിവസകാലം നീണ്ടുനിൽക്കുന്ന 13-)മത് പ്രതിഷ്ഠ മഹോത്സവമാണ് ദേവഗിരി...

CHUTTUVATTOM

കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...

CHUTTUVATTOM

കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....

CHUTTUVATTOM

കോതമംഗലം: നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ...

CHUTTUVATTOM

കോതമംഗലം: യു കെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്ത് നിറ സാന്നിധ്യമായി മലയാളി വിദ്യാർഥി. നർത്തകനും കൊറിയോഗ്രാഫറും ക്രിയേറ്റീവ് ഡയറക്ടറുമായ കോതമംഗലം ഇരുമലപ്പടി കൊച്ചുവീട്ടിൽ അജിത്ത് ഷാജി (27) 2023-ലാണ്  വിദ്യാർഥിയായി യുണൈറ്റഡ് കിംഗ്ഡത്തിൽ എത്തിയത്....

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. ഇതേത്തുടര്‍ന്ന് പഞ്ചായത്തംഗങ്ങളും പൊതുപ്രവര്‍ത്തകരും കോതമംഗലത്ത് വാട്ടര്‍ അതോറിട്ടി ഓഫീസിലെത്തി പ്രതിഷേധിച്ചു. ചക്കിമേട്, ദാമോദരന്‍കുന്ന്, മീരാന്‍സിറ്റി, റോക്ക് ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷമായിട്ടുള്ളത്. പ്രാഥമികാവശ്യങ്ങള്‍ക്കുപോലുമുള്ള വെള്ളം വീടുകളില്‍...

error: Content is protected !!