കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വാരപ്പെട്ടി പഞ്ചായത്തിലെ മടംപടി – മണ്ണാർത്തറ റോഡ് ഉദ്ഘാടനം ചെയ്തു.റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ ബേസിൽ യോഹന്നാൻ,എം എസ് ബെന്നി,മുൻ പഞ്ചായത്ത് മെമ്പർമാരായ പി വി മോഹനൻ,രാജു മത്തായി,രാജു സേവ്യർ,ജോബി കുര്യപ് എന്നിവർ പങ്കെടുത്തു.
