കോതമംഗലം : എം എ എഞ്ചിനീയറിംഗ് കോളേജിൽ വജ്ര ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദർശനത്തിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഹീറ്റ് എൻജിൻസ് ലബോറട്ടറി ഒരുക്കിയിട്ടുള്ള വേറിട്ട പ്രൊജക്ടുകൾ ആകർഷകമായി. ബുള്ളറ്റ് എഞ്ചിൻ ഘടിപ്പിച്ച ഓൾട്ടെറൈൻ വെഹിക്കിൾ, റേസിംഗ് കാറിൻറെയും ടില്ലറിന്റെയും മോഡലുകൾ, പ്രീമിയർ പദ്മിനി ഹെറാൾഡ് കട്ട് മോഡൽ തുടങ്ങി വിദ്യാർഥികളും അദ്ധ്യാപകരും ചേർന്നൊരുക്കിയ വിവിധ പ്രൊജറ്റുകൾ ശ്രദ്ധേയമായി.
ഒരു വാഹത്തിൽ വരുന്ന പ്രധാനപ്പെട്ട യന്ത്രഭാഗങ്ങളായ എഞ്ചിൻ, ക്ലച്ച്, ഗിയർ ബോക്സ്, ഡിഫ്രൻഷ്യൽ തുടങ്ങി എല്ലാ ഭാഗങ്ങളുടെയും പ്രവർത്തങ്ങൾ ഒറ്റകാഴ്ച്ചയിൽ മനസിലാക്കിയെടുക്കാവുന്ന തരത്തിൽ സജീകരിച്ചിട്ടുള്ള വാഹനത്തിന്റെ പ്രവർത്തന മാതൃക പ്രദർശിനി കാണാനെത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഗുണപ്രതമായി.
വാഹനങ്ങളുടെ പഴയകാല ടെക്നോളജി മുതൽ നൂതന സാങ്കേതിക വിദ്യവരെ മനസിലാക്കിയെടുക്കുവാനുള്ള സംവിധാനങ്ങളും ഹീറ്റ് എഞ്ചിൻ ലാബിൽ തയ്യാറാക്കിയിട്ടുണ്ട്. പ്രദർശിനി കാണാൻ എത്തിയവർക്ക് പ്രൊജക്ടിന്റെ ഭാഗമയുണ്ടാക്കിയ ഓൾട്ടറൈൻ വാഹങ്ങളിൽ കയറിയിരുന്ന് ഫോട്ടോയും വീഡിയോയും എടുക്കുവാനും വളരെ ആവേശമായിരുന്നു. കപ്പലുകളിലും ഹെലിക്കോപ്റ്ററുകളിലും ഗതി നിർണ്ണയത്തിനും ബാലൻസിഗിനും ഉപയോഗിക്കുന്ന ഗൈറോ സ്കോപ്പിക്ക് പ്രസിഷൻ എഫക്ട് നേരിട്ട് അനുഭവിച്ചറിയുവാൻ കഴിയുന്ന രീതിയിൽ തയ്യാറാക്കിയിട്ടുള്ള മാജിക്കൽ വീൽ സംവിധാനം പ്രദർശിനി കാണാൻ എത്തിയ കുട്ടികൾക്കും പ്രായമായവർക്കും ഒരുപോലെ ആവേശവും കൗതുകവുമുണർത്തി.
മെക്കാനിക്കൽ വിഭാഗം മേധാവി ഡോ:ബിനു മാർക്കോസാണ് വകുപ്പിന് കീഴിലുള്ള വിവിധ ലാബുകളിലെയും വർക്ക്‌ഷോപ്പുകളിലേയും പ്രൊജെക്ടുകൾ ഏകോപിപ്പിക്കുന്നത്. വിവിധ ഡിപ്പാർട്മെന്റ്കൾ ചേർന്നൊരുക്കിയ വിവിധ ശാസ്ത്ര സാങ്കേതിക പ്രദർശിനികൾ കാണാൻ പ്രതിദിനം ആയിരക്കണക്കിന് ആളുകളാണ് വന്ന് പോകുന്നത്. ശനിയാഴ്ച്ച വൈകിട്ടോടെ 8 ദിവസം നീണ്ടുനിന്ന വജ്ര മേസ് പ്രദർശിനി അവസാനിക്കും.