കോതമഗലം: വിനോദ സഞ്ചാരം ബഹിരാകാശത്തേക്കും വളർത്തുന്നതിന് മുന്നോടിയായി ലോകത്തിലെ ഏറ്റവും വലിയ സ്പേസ് ഏജൻസിയായ നാസ യുടെ നേതൃത്വത്തിൽ സബ് ഓർബിറ്റൽ സ്പേസ് ടൂറിസം വെഹിക്കിൾ കണ്ടു പിടിക്കുന്നു. ഇപ്പോൾ വർദ്ധിച്ചു വരുന്ന ബഹിരാകാശ യാത്രികരുടെ എണ്ണം കണക്കിലെടുത്ത് എല്ലാവർക്കും ബഹിരാകാശ യാത്ര സാധ്യമാക്കുക എന്നതാണ് ഈ വെഹിക്കിൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് എ.റ്റി.ആർ.എഫ്. തലവൻ ഡോ. എസ് സുരേഷ് ബാബു പറഞ്ഞു. കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടന്ന സ്പേസ് ഹാക്കത്തോൺ 2022 ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ സംബന്ധമായ പുത്തൻ കണ്ടെത്തലുകളെ പ്രോത്സാഹിപ്പിക്കുക, ജനപ ങ്കാളിത്തം ഉറപ്പാക്കുക എന്നീ ഉദ്ദേശങ്ങളോടെ 2012 ഏപ്രിൽ മുതലാണ് സ്പേസ് ആൻഡ് സയൻസ് ഹാക്കത്തോൺ ആരംഭിച്ചത്. ലോകമൊട്ടാകെ ഒക്ടോബർ 1, 2 തീയതികളിലായി നടത്തപ്പെടുന്ന ഈ ഹാക്കത്തോൺ ഇത്തവണ കേരളത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടത്തപ്പെടുന്നു. വിവിധ കോളേജുകളിൽ നിന്നും സ്കൂളുകളിൽ നിന്നുമായി നൂറോളം കുട്ടികളും അദ്ധ്യാപകരും ബഹിരാകാശ സംബന്ധിയായി വിഷയ ങ്ങളിൽ തത്പരരായ അനവധി പ്രൊഫഷണലുകളും നേരിട്ടും ഓൺലൈനായും ഇതിൽ പങ്കെടുത്തു. ആഗോളതലത്തിൽ വിജയികൾക്ക് നാസയുടെ ഒരു മിഷൻ ലോഞ്ചിംഗ് നേരിൽ കാണാനുള്ള അവസരം ലഭിക്കുന്നു എന്നതാണ് ഇതിന്റെ ആകർഷണങ്ങളിൽ ഒന്ന്. കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന വിവിധ പരിപാടികളുടെ ആരംഭമായിട്ടാണ് കോളേ ജിലെ സ്പേസ് ക്ലബ് ആയ എയ്റോസ്പേസ് ഇന്ററസ്റ്റഡ് സ്റ്റുഡന്റ്സ് അസ്സോ സ്സിയേഷന്റെ നേതൃത്വത്തിൽ സ്പേസ് ഹാക്കത്തോൺ 2022 സംഘടിപ്പിക്കുന്നത്. എം. എ. എഞ്ചി.കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് അദ്ധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനത്തിൽ സ്പേസ് ക്ലബ് കൺവീനർ ഡോ. റോജ അബ്രഹാം രാജു, ക്ലബ് സെക്രട്ടറി മിൻഷിജ പി എം, സ്പേസ് ആപ് പ്രാദേശിക തല വൻ ജെ ബി അരവിന്ദ് ശേഖർ എന്നിവർ സംസാരിച്ചു.