കോതമംഗലം: സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനിയേർസ് (S.A.E.) 2022 സെപ്തംബർ മാസം 1, 2, 3 തീയതികളിൽ ചെന്നൈയിൽ വച്ച് നടത്തിയ ഓൾ ഇൻഡ്യാ എയറോ ഡിസൈൻ മത്സരത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും അഖിലേന്ത്യാ തലത്തിൽ പതിനഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ഐ.ഐ.റ്റി.കൾ, എൻ.ഐ.റ്റി.കൾ, ഇൻഡ്യയിലെ മറ്റ് പ്രമുഖ സർവ്വകലാശാലകൾ എന്നിവയു മായി മത്സരിച്ചാണ് മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് ഈ പുര സ്കാരം കരസ്ഥമാക്കിയത്.
5 കിലോഗ്രാം ഭാരം ഉയർത്താൻ ശേഷി ഉള്ളതും 2.25 മീറ്റർ സ്പാൻ ഉള്ളതും 400 അടി ഉയരത്തിൽ 25 മിനുറ്റ് തുടർച്ചയായി പറക്കാൻ കഴിയുന്നതുമായ ഫിക്സഡ് വിംഗ് ആളില്ലാ വിമാനം’ (U.A.V.) ആണ് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ചത്. കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഡോ. ജോർജ്ജ്കുട്ടി എസ് മംഗലത്ത്, ഡോ. ബിജു ചെറിയാൻ അബ്രഹാം എന്നിവരുടെ പരിശീലനത്തിൽ അവസാന വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന നാരായണൻ ചിറ്റൂരിന്റെ നേതൃത്വത്തിൽ 7 വി ദ്യാർത്ഥികൾ അടങ്ങുന്ന ടീമാണ് ഇതിനായി പ്രവർത്തിച്ചത്.
കോളേജിന് അഭിമാനാർഹമായ വിജയം നേടി തന്ന ടീമംഗങ്ങളെ കോളേജ് അസ്സോസ്സിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, വകുപ്പ് മേധാവി ഡോ. ബിനു മർക്കോസ് എന്നിവർ അഭിനന്ദിച്ചു.