കോതമംഗലം: ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി , കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻ എസ് എസ് യൂണിറ്റ്, ലഹരി മരുന്നുകളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന വിപത്തുകളെക്കുറിച്ച് അവബോധം നൽകുന്നതിനായി വെബിനാർ സംഘടിപ്പിച്ചു. പ്രൊജക്റ്റ് “വേണ്ട” യുടെ ക്രീയേറ്റീവ് കൺസൾട്ടന്റും, അഡ്വൈസറി ബോർഡ് മെമ്പറും ആയ ശ്രീമതി. ശാലിനി ജോർജ് ആണ് ക്ലാസ്സ് നയിച്ചത്. യുവജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചും, അതിനെ തുടർന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിലൂടെയും പരിഹാരങ്ങളിലൂടെയുമാണ് ക്ലാസ് മുന്നോട്ട് പോയത്. ഏകദേശം നൂറോളം വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ പരിപാടി നടന്നു. പ്രോഗ്രാം ഓഫീസർമാരായ ഡോ. ജാനി ചുങ്കത്ത്, ശ്രീമതി. അൽഫോൺസ സി. എ വോളന്റിയർ സെക്രട്ടറിമാരായ ആഷിഖ് മുഹമ്മദ് ജ്യോതി സാബു എന്നിവർ നേതൃത്വം നൽകി.