കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ പൂർവ വിദ്യാർത്ഥി – അധ്യാപക സംഗമം നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ സംഗമം ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് പ്രൊഫ. കെ. എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പലും,പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറിയുമായ ഡോ. എബി പി വർഗീസ്, വൈസ് പ്രസിഡന്റ് ആശ ലില്ലി തോമസ്,മുൻ പ്രിൻസിപ്പൽ എം. കെ. ബാബു എന്നിവർ സംസാരിച്ചു.കോളേജിൽ നിന്ന് വിരമിച്ച 80 വയസ് പിന്നിട്ട അധ്യാപക- അനധ്യാപകരെയും,പൂർവ വിദ്യാർത്ഥികൾ എന്ന നിലയിൽ 50 വർഷങ്ങൾ കഴിഞ്ഞ 1975 ബാച്ചിലെ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. പൂർവ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ. ദീപക് എൽദോ ബാബു,ഡോ. നിഷ മാത്യു, ഡാമി പോൾ, എൽദോ ബാബു വട്ടക്കാവൻ , റോണി മാത്യു, ഡോ. മിന്നു ജെയിംസ്, മോഹനചന്ദ്രൻ പി. കെ എന്നിവർ സംഗമത്തിന് നേതൃത്വം കൊടുത്തു.
ചിത്രം : കോതമംഗലം എം. എ. കോളേജിലെ പൂർവ വിദ്യാർത്ഥി -അധ്യാപക സംഗമം കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. എം. കെ ബാബു, ആശ ലില്ലി തോമസ്, പ്രൊഫ. കെ. എം. കുര്യാക്കോസ്, ഡോ. എബി പി വർഗീസ് എന്നിവർ സമീപം
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)