കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് ദീർഘകാലത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന സോഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മൃദുല വേണുഗോപാൽ എസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സീനിയർ ക്ലാർക്ക് റ്റിറ്റി ജേക്കബ് എന്നിവർക്ക് യാത്രയയപ്പു നൽകി.കോളേജിലെ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന പ്രൗഢഗംഭീരമായ യോഗത്തിൽ എം.എ.കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അധ്യക്ഷത വഹിച്ചു.പ്രമുഖ ഗാന്ധിയനും, ഗ്രന്ഥകാരനും,എം.ജി സർവകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവലപ്‌മെന്റ് സ്‌റ്റഡീസ് മുൻ ഡയറക്ടറുമായ പ്രൊഫ. ഡോ. എം. പി. മത്തായി മുഖ്യ പ്രഭാഷണം നടത്തി. സോഷ്യോളജി വിഭാഗം മേധാവി ഡോ. ഡയാന മാത്യൂസ് സ്വാഗതവും, കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ പ്രധാന സന്ദേശവും നൽകി.വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണം എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് നിർവഹിച്ചു.യോഗത്തിൽ റിട്ട. ടിച്ചേഴ്സ് ഫോറം സെക്രട്ടറി പ്രൊഫ.കെ. എം. കുര്യക്കോസ്, റിട്ട.നോൺ ടീച്ചിങ് സ്റ്റാഫ് പ്രതിനിധി ടി. ജി. ഹരി, ജൂനിയർ സൂപ്രണ്ട് വി.ഇ. ദീപു , കോളേജ് യൂണിയൻ ചെയർപേഴ്സൺ പവിത്ര. കെ. ആർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ചിത്രം :എം. എ. കോളേജിൽ നിന്ന് ദീർഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സോഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മൃദുല വേണുഗോപാലിനു കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് ഉപഹാരം സമർപ്പിക്കുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, പ്രൊഫ. ഡോ. എം. പി. മത്തായി, പ്രൊഫ. കെ. എം. കുര്യക്കോസ്, ഡോ. ഡയാന മാത്യൂസ്, ടി. ജി. ഹരി, വി. ഇ. ദീപു, പവിത്ര കെ. ആർ എന്നിവർ സമിപം