കോതമംഗലം: MA കോളേജ് കായിക അധ്യാപകൻ ഹാരി ബെന്നിക്കും യുനിയൻ ചെയർമാൻ അഖിൽ ബേസിൽ രാജുവിനും KSU യൂണിറ്റ് പ്രസിഡന്റ് ഏലിയാസ് എൽദോസിനും നേരെ കോളേജ് ക്യാമ്പസിൽ അതിക്രമിച്ചു കയറിയ DYFI ഗുണ്ടകൾ ആക്രമിച്ചു. ശനിയാഴ്ച രാത്രി കോളേജ് സ്പോർട്സ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ ആക്രമിക്കുകയും. അധ്യാപകന്റെ വാഹനം തകർക്കുകയും ചെയ്തിരുന്നു. വാഹനം അക്രമിച്ചതിന്റെ പേരിൽ പോലീസിൽ പരാതി പെട്ടതിന്റെ പേരിൽ ഉണ്ടായ പ്രകോപനത്തിൽ ആണ് ഇന്ന് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനിടയിൽ കോളേജ് ഗ്രൗണ്ടിൽ എത്തി 10 ഓളം DYFI പ്രവർത്തകർ SFI പ്രവർത്തകരുടെ സഹായത്തോടെ അദ്ധ്യാപകനെ ആക്രമിച്ചത്.
അദ്ധ്യാപകനെ ആക്രമിച്ചു മടങ്ങുന്നതിനിടയിൽ ക്യാമ്പസിൽ നിന്ന കോളേജ് യൂണിയൻ ചെയര്മാന് നേരെയും KSU പ്രവർത്തകർക്കു നേരെയും പ്രകോപനം കൂടാതെ അക്രമം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും കോതമംഗലത്തെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അദ്ധ്യാപകനും വിദ്യാർത്ഥികൾക്കും നേരെ നടന്ന ആക്രമണത്തിൽ അധ്യാപക വിദ്യാർത്ഥി സംഘടനകൾ പ്രതികരണവും ആയി രംഗത്ത് വന്നിട്ടുണ്ട്. തുടർച്ചയായി കാമ്പസിനുള്ളിൽ നടക്കുന്ന ഗുണ്ടാ ആക്രമണത്തിൽ വിദ്യാർത്ഥികളും ഭീതിയിലാണ്. മുൻപ് നടന്ന SFI – DYFI ഗുണ്ടാ അക്രമങ്ങളിൽ നടപടി എടുക്കാതെ പോലീസും അക്രമങ്ങൾക്ക് ഒത്താശ ചെയ്തു കൊടുക്കുകയാണെന്നു KSU നേതാക്കൾ ആരോപിച്ചു.
You must be logged in to post a comment Login