Connect with us

Hi, what are you looking for?

NEWS

കേതമംഗലം എം.എ. കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ വജ്ര ജൂബിലി ആഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടന്നു.

കോതമംഗലം : കോതമംഗലത്തിന്റെ സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും ഇന്ത്യയിലും, വിദേശത്തും വ്യത്യസ്ത മേഖലകളിൽ തിളങ്ങിയവരുമായ നിരവധി പ്രമുഖർ കൂട്ടം കൂടി നടന്ന കലാലയത്തിൽ അവർ വീണ്ടും ഒരു വട്ടം കൂടി ഒത്തുകൂടി സ്നേഹബന്ധത്തിന്റെ ചെപ്പുകൾ തുറന്നു. 1959 മുതൽ 2019 വരെയുള്ള കാലയളവിൽ ബിരുദവും ബിരുദാനന്തര ബരുദവും നേടിയ മൂന്നു തലമുറയിൽപ്പെട്ട രസതന്ത്ര വിഭാഗത്തിലെ അധ്യാപക വിദ്യാർത്ഥികളുടെ സംഗമം വേറിട്ടതായി.മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിട്ടൂട്ട് ഒഫ് സയൻസ് ആന്റ് ടെക്നോളജിയിലെ ഡീൻ ഡോ. കുരുവിള ജോസഫ് സംഗമം ഉത്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിൽ എം.എ കോളേജ് പ്രിൽസിപ്പൽ ഡോ. ഡെൻസിലി ജോസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജിലെ മുൻ പ്രിൻസിപ്പൽമാരായ പ്രൊഫ.ടി.എം. പൈലി, പ്രൊഫ.എം.കെ.ബാബു, ഡോ. കെ.സി.രാജൻ, ഡോ. ലീന ജോർജ് എന്നിവരെയും മുൻ രസതന്ത്ര വിഭാഗം മേധാവികളെയും അധ്യാപകരെയും പൊന്നാട അണിയിച്ച് ചടങ്ങിൽ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ സംഗമത്തിന് മാറ്റുകൂട്ടി. രസതന്ത്ര വിഭാഗം മേധാവി ഡോ. ഷാന്റി എ. അവിര , അസി.പ്രൊഫ. ഡോ. അന്നു അന്നാ വർഗിസ് എന്നിവർ പൂർവ്വ – വിദ്യാർത്ഥി സംഗമത്തിന് നേതൃ ത്വം നൽകി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

error: Content is protected !!