Connect with us

Hi, what are you looking for?

NEWS

കോതമംഗലം നഗരത്തിൽ നടത്തിയ മണ്ഡലം യൂത്ത് മാർച്ച് വൻ യുവജന ശക്തി പ്രകടനമായി മാറി.

കോതമംഗലം: ‘എൽ ഡി എഫ് ഉറപ്പാണ് വികസന തുടർച്ചക്ക് ഇടതുപക്ഷം എന്ന മുദ്രവാക്യം ഉയർത്തി ‘ ആൻ്റണി ജോണിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇടത് യുവജന സംഘടനകൾ കോതമംഗലം നഗരത്തിൽ നടത്തിയ മണ്ഡലം യൂത്ത് മാർച്ച് വൻ യുവജന ശക്തി പ്രകടനമായി മാറി . കോഴിപ്പിള്ളി പാർക്ക് കവലയിൽ നിന്ന് ആരംഭിച്ച് നെല്ലിക്കുഴിയിൽ സമാപിച്ച യൂത്ത് മാർച്ചിൽ ആൻ്റണി ജോൺ മുഴുവൻ സമയവും പങ്കെടുത്തത് മാർച്ചിന് ആവേശം പകർന്നു .
കോതമംഗലം നിയോജക മണ്ഡലത്തിലെ എല്ലാ കമ്മറ്റികളിൽ നിന്നും ആയിരകണക്കിന് യുവജനങ്ങളാണ് അണി നിരന്നത് . സമാപന സമ്മേളനം ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്തു . എ ഐ വൈ എഫ് മണ്ഡലം പ്രസിഡൻ്റ് ടി എ റിയാസ്
അധ്യക്ഷനായി .


ആൻ്റണി ജോൺ എം എൽ എ ,ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് എസ് സതീഷ് , ജില്ലാ സെക്രട്ടറി എ എ അൻഷാദ് , സി പി ഐ എം ഏരിയ സെക്രട്ടറിമാരായ ആർ അനിൽ കുമാർ , ഷാജി മുഹമ്മദ് , ഏരിയ കമ്മറ്റിയംഗം അസീസ് റാവുത്തർ , എൽ ഡി വൈ എഫ് മണ്ഡലം സെക്രട്ടറി കെ പി ജയകുമാർ ,എം ആർ ഹരികൃഷ്ണൻ ,പി കെ രാജേഷ് , ഷിജോ എബ്രാഹം ,ആദർശ് കുര്യാക്കോസ് , ജിയോ പയസ് , അഭിലാഷ് രാജ് എന്നിവർ സംസാരിച്ചു

You May Also Like

error: Content is protected !!