കുട്ടമ്പുഴ : സന്ദീപിനായി ഹൈക്കോടതിയിൽ നടത്തി വരുന്ന നിയമ പോരാട്ടം കേരളത്തിലെ മലയോര മേഖലയുടെ ചരിത്രം മാറ്റിയെഴുതും FARM (ഫാർമേഴ്‌സ് അവയർനെസ്സ് റിവൈവൽ മൂവ്മെൻറ്റ്). 2022 ജൂൺ 12 ന് കുട്ടമ്പുഴ, പിണവൂർക്കുടി സന്തോഷിനെ സ്വന്തം പുരയിടത്തിൽ വെച്ച് കാട്ടാന കൊലപ്പെടുത്തിയതിന് കേന്ദ്രഗൺമെൻറ്റ് വിഹിതമായ കോമ്പൻസേഷൻ സർക്കാർ നൽകുന്നില്ലെന്നും, വന്യജീവി ആക്രമണങ്ങൾ കൈകാര്യം ചെയ്യാൻ വാഹന അപകടങ്ങൾ കൈകാര്യം ചെയ്യുന്നത് പോലെ, MACT മോഡലിൽ Wild Animal Attack Victim’s Claim Settlement Tribunal വേണമെന്നും, സർക്കാരിൽ സ്ഥിരം ജോലിവേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മകൻ സന്ദീപ് FARM Legal Advisor Adv. Bijo Francis മുഖാന്തിരം കൊടുത്ത കേസിൽ (W.P.(C) No. 46215 of 2024) സമാന രീതിയിൽ കൊടുത്തിട്ടുള്ള മറ്റുകേസുകളും കൂടി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ്, സി എസ് ഡയസ് 24-02-2025 ന് ഇക്കാര്യത്തിനായി രണ്ട് അമിക്കസ് ക്യൂറി മാരെ അപ്പോയിൻറ്റ് ചെയ്തുകൊണ്ടും, കേന്ദ്ര-വനം പരിസ്ഥിതി സെക്രട്ടറിയോടും, സംസ്ഥാന ചീഫ് സെക്രെട്ടറിയോടും 2025 മാർച്ച് 24 ന് മുമ്പ് ഇക്കാര്യത്തിൽ വിശദമായ സത്യവാഗ്മൂലം ഫയൽ ചെയ്യണമെന്നും, Kerala State Legal Service Authority Member Secretary യോട് ജനങ്ങളിൽനിന്നും അവരുടെ പ്രശ്നങ്ങളും, നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനും, വന്യമൃഗ ആക്രമണങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൊടുത്തുവരുന്ന നഷ്ട പരിഹാരം സംബന്ധിച്ച് കൃത്യമായ പഠനങ്ങൾ നടത്തി മാർച്ച് 24 ന് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുള്ളത്.
മലയോര മേഖല അഭിമുഘീകരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണുന്നതിനായി FARM നടത്തി വരുന്ന നിയമ പോരാട്ടങ്ങളിൽ പുതിയ ഒരു അധ്യായമായി മാറും ഇപ്പോൾ ബഹു. ഹൈ കോടതി പരിഗണിക്കുന്ന Sandeep Vs Union of India Case. സിജുമോൻ ഫ്രാൻസിസ്, ജന. സെക്രട്ടറി, FARM പറയുന്നു.
