Connect with us

Hi, what are you looking for?

EDITORS CHOICE

9697 സഞ്ചാരികള്‍, 51 ലക്ഷം രൂപ വരുമാനം കോതമംഗലം – മൂന്നാര്‍ ജംഗിള്‍ സഫാരി വൻ വിജയം.

കോതമംഗലം :ഭൂതത്താൻകെട്ടിലെ ബോട്ടു യാത്ര, ആനക്കുളത്തെ കാട്ടാനക്കാഴ്ചകള്‍, ലക്ഷ്മി എസ്റ്റേറ്റിലെ തേയില ഭംഗി, പിന്നെ കേട്ടറിഞ്ഞ മാമലക്കണ്ടവും കുട്ടമ്പുഴയും മാങ്കുളവും. കോതമംഗലം- കുട്ടമ്പുഴ- മാങ്കുളം- ലക്ഷ്മി എസ്റ്റേറ്റ്’ അത്ര പരിചിതമല്ലാത്ത ഈ വഴിയിലൂടെയുള്ള മൂന്നാര്‍ യാത്രയുടെ ടൂറിസം സാധ്യതകള്‍ തിരിച്ചറിഞ്ഞ് കെ.എസ്.ആര്‍.ടി.സി ആരംഭിച്ച ജംഗിള്‍ സഫാരി വിജയം .
ഇതുവരെ 197 ട്രിപ്പുകളിലായി 9697 പേരാണ് കെഎസ്.ആര്‍.ടി.സിയുടെ ജംഗിള്‍ സഫാരി ആസ്വദിച്ചത്. ഇതിലൂടെ 51,20,384 രൂപയാണ് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം. ഇതുവരെയുള്ള ഓപ്പറേഷൻ 45,200 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞു. ഇതിനായി ഏകദേശം 12,800 ലിറ്റർ ഡീസല്‍ ഉപയോഗിച്ചു. ജീവനക്കാരുടെ ശമ്പളവും മറ്റ് ചെലവുകളുമെല്ലാം കഴിച്ച് 25,20,129 രൂപയാണ് മെയ് മാസം വരെയുള്ള ലാഭം.

കഴിഞ്ഞ വര്‍ഷം നവംബര്‍ 28 – നാണ് ജംഗിള്‍ സഫാരിക്ക് കോതമംഗലം ഡിപ്പോയില്‍ നിന്ന് ആരംഭം കുറിച്ചത്. ഒരു ബസില്‍ നിന്നായിരുന്നു തുടക്കം. പിന്നീട് യാത്രികരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഒരു ദിവസം ഏഴ് ബസ്സുകള്‍ വരെ സഫാരി നടത്തിയിട്ടുണ്ട്.

കോതമംഗലത്ത് നിന്നും കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്ത് ഭൂതത്താന്‍കെട്ടില്‍ എത്തുകയും ഭൂതത്താന്‍കെട്ടില്‍ നിന്നും ബോട്ടിലൂടെ യാത്ര ചെയ്ത് തട്ടേക്കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കണ്ട് തട്ടേക്കാട് ഇറങ്ങുകയും, തട്ടേക്കാട് നിന്നും വീണ്ടും കെ.എസ്.ആര്‍.ടിസി ബസില്‍ യാത്ര തുടരുകയും ചെയ്യും. കുട്ടമ്പുഴ,മാമലക്കണ്ടം മാങ്കുളം, ആനക്കുളം,പെരുമ്പൻകുത്ത് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് പെരുമ്പൻകുത്തിന് സമീപമുളള ഒരു റിസോർട്ടിൽ ഉച്ചഭക്ഷണവും കഴിച്ച് ലക്ഷ്മി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്ക് യാത്ര തുടരും. ആദ്യം ബോട്ട് യാത്രയും ആനക്കുളം സന്ദര്‍ശനവും പാക്കേജില്‍ ഉണ്ടായിരുന്നില്ല. ജംഗിൾ സഫാരി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായാണ് അവ ഉള്‍പ്പെടുത്തിയത്.

ജംഗിൾ സഫാരി ആരംഭിക്കുമ്പോള്‍ ഒരാള്‍ക്ക് 550 രൂപയായിരുന്നു നിരക്ക്. ബോട്ട് യാത്ര കൂടി ഉള്‍പ്പെടുത്തിയതിന് ശേഷം ഇതില്‍ നേരിയ വര്‍ദ്ധവനവുണ്ടായി. ഇപ്പോള്‍ 700 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉച്ച ഭക്ഷണവും വൈകിട്ട് ചായയും ഉള്‍പ്പെട്ടതാണ് പാക്കേജ്. രാവിലെ എട്ട് മണിക്ക് കോതമംഗലത്ത് നിന്ന് പുറപ്പെട്ട് രാത്രി പത്ത് മണിയോടെ തിരിച്ചെത്തുന്ന വിധമാണ് ജംഗിള്‍ സഫാരി ക്രിമീരിച്ചിട്ടിള്ളത്. മടക്കയാത്ര മൂന്നാർ -ആലുവ റോഡ് വഴിയാണ്.

പക്ഷികളെയും മൃഗങ്ങളെയും കണ്ടുകൊണ്ട് ബോട്ടില്‍ പെരിയാറിലൂടെ, കാടിനെ അടുത്തറിഞ്ഞുകൊണ്ട് മാമലക്കണ്ടം വനത്തിലൂടെ, തേയിലത്തോട്ടത്തിന്റെ വശ്യഭംഗി ആസ്വദിച്ച് ലക്ഷ്മി എസ്‌റ്റേറ്റിലൂടെ അങ്ങനെ ഒരിക്കലും മറക്കാനാവാത്ത യാത്രാനുഭവങ്ങളാണ് ജംഗിള്‍ സഫാരി ഒരു യാത്രാ പ്രേമിക്ക് സമ്മാനിക്കുന്നത്.

You May Also Like

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ.മാമലക്കണ്ടം എന്ന കൊച്ചഗ്രാമത്തിലെ ചെന്ദൻപളളി ശശി യുടെയും ലീലയുടെ മക്കാളായ വിനയൻ സി എസ് പ്രേനായർ , വിമൽ ഐഡിയയും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ സിനിമ ഉടൻ തിയേറ്റർകളിലേക്ക്. ഒരുപാട്...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

പൂയംകുട്ടി: മണികണ്ഠൻ ചാൽ ചപ്പാത്തിൽ പാലം മുറിച്ചു കടക്കുമ്പോൾ ഒഴുക്കിൽ പെട്ട ബിജുവിൻ്റെ(രാധാകൃഷ്ണൻ 35) മൃതദേഹം കണ്ടെത്തി. ആറാം ദിവസമാണ് കണ്ടെത്തിയത്. ഇന്ന് (30/06/2025) രാവിലെ പൂയംകുട്ടി ഭാഗത്ത് നിന്നും താഴേക്ക് ഒഴുകുന്ന...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

NEWS

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടു .ഇന്ന് (27/6/25)രാവിലെ 7 മുതൽ എൻ ഡി ആർ എഫിന്റെ...

NEWS

കോതമംഗലം: മണികണ്ഠന്‍ചാലില്‍ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെയും യുഡിഎഫിന്റെയും വര്‍ഷങ്ങളായുള്ള ആവശ്യത്തെ എംഎല്‍എയും സര്‍ക്കാരും അവഗണിച്ചതിന്റെ ഫലമാണ് ചപ്പാത്തില്‍നിന്ന് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ബിജുവിനെ കാണാതായതെന്ന് യുഡിഎഫ് ജില്ല കണ്‍വീനര്‍ ഷിബു തെക്കുംപുറം. മഴ പെയ്താല്‍...

NEWS

കോതമംഗലം: കനത്ത മഴയെതുടര്‍ന്ന് കുട്ടന്പുഴ പഞ്ചായത്ത് 15-ാം വാര്‍ഡ് നൂറേക്കറില്‍ വീടിന്റെ സംരക്ഷണ ഭിത്തി സമീപവാസികകളുടെ വീടുകള്‍ക്ക് സമീപത്തേക്ക് ഇടിഞ്ഞു വീണു. പയ്യപ്പിള്ളി ചിന്നമ്മ റാഫേലിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് അയല്‍വാസികളായ പാറമേല്‍...

NEWS

കോതമംഗലം: മണികണ്ഠന്‍ചാല്‍ ചപ്പാത്തിലൂടെ നടന്നുനീങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ബിജുവിനായി പൂയംകുട്ടിപുഴയില്‍ രണ്ടാം ദിവസവും നടത്തിയ ഊര്‍ജ്ജിത തെരച്ചിലും വിഫലമായി.മണികണ്ഠന്‍ചാല്‍ വര്‍ക്കൂട്ടുമാവിള രാധാകൃഷ്ണനാണ് (ബിജു-37) ബുധനാഴ്ച രാവിലെ ആറരയോടെ ഒഴുക്കില്‍പെട്ടത്. സ്വകാര്യബസ് തൊഴിലാളിയായ ബിജു...

NEWS

കോതമംഗലം: മികച്ച മാധ്യമ റിപ്പോർട്ടർക്ക് തിരുവനന്തപുരം സാഹിത്യ കലാ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ പി. എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം പത്ര പ്രവർത്തകനും ,കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ...

error: Content is protected !!