കോതമംഗലം: ഇടമലയാർ ഡാമിന് സമീപം കുടിൽ കെട്ടാനെത്തി അറാക്കപ്പ് കോളനിയിലെ ആദിവാസി കുടുംബങ്ങൾ.തടസ്സങ്ങളുമായി വനം വകുപ്പ് അധികൃതർ. കുടിൽ കെട്ടി താമസിക്കുമെന്ന് ഉറപ്പിച്ച് ആദിവാസി കുടുംബങ്ങൾ. തൃശൂർ ജില്ലയിലെ മലക്കപ്പാറ വനത്തിനുള്ളിലെ 45 കുടുംബങ്ങൾ അധിവസിക്കുന്ന അറാക്കപ്പ് കോളനിയിലെ 11 കുടുംബങ്ങളാണ് ചൊവ്വാഴ്ച്ച ഉച്ചയോടെ ഇടമലയാർ ഡാമിന് മുകളിൽ വൈശാലി ഗുഹക്ക് സമീപമെത്തി കുടിൽ കെട്ടാൻ നീക്കമാരംഭിച്ചത്. മൂന്ന് കുടിലുകൾ ഇവർ നിർമ്മാണം പൂർത്തിയാക്കിയിരുന്നു.
ആദിവാസി കുടുംബങ്ങൾ കുടിൽ കെട്ടുന്നു എന്ന വിവരമറിഞ്ഞെത്തിയ ഇടമലയാർ ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ കുടിൽ കെട്ടൽ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. കുടിൽ കെട്ടി താമസിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് കുട്ടികളും സ്ത്രീകളും വൃദ്ധരുമടങ്ങുന്ന 40 അംഗ സംഘമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ഉരുൾപ്പൊട്ടലും വന്യമൃഗശല്യവും രൂക്ഷമായ അറാക്കപ്പിൽ നിന്ന് തങ്ങൾക്ക് അനുയോജ്യമായ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലകളക്ടർമാർക്കും വനം വകുപ്പ് അധികൃതർക്കും നിരന്തരം നിവേദനങ്ങൾ നൽകിയെങ്കിലും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരവുമായി ഇവർ രംഗത്ത് വന്നിരിക്കുന്നത്.
അതിരപ്പിളളി പഞ്ചായത്തിലുള്ള അറാക്കപ്പ് ആദിവാസി കോളനിയില്‍ നിന്നും പാലായനം ചെയ്ത ഒരു പറ്റം വീട്ടുകാര്‍ ഇടമലയാര്‍ വൈശാലി ഗുഹക്ക് സമീപം കുടില്‍കെട്ടി താമസ്സിക്കുന്നത് വനംവകുപ്പ് തടഞ്ഞു. കൈക്കുഞ്ഞുങ്ങളുള്‍പ്പടെയുള്ള നാല്പതിലധികംപേരാണ് വൈശാലി ഗുഹക്ക സമീപം തമ്പടിച്ചിരിക്കുന്നത്. ജീവന്‍ നഷ്ടപ്പെടുത്തേണ്ടിവന്നാലും തിരികെപോകില്ലെന്ന കടുംപിടുത്തത്തിലാണ് പലായനം ചെയ്ത് എത്തിയവർ. പിന്തുണയുമായി ആദിവാസി ഐക്യവേദിയുടെ ഭാരവാഹികളും ഇടമലയാറിൽ എത്തുകയും ചെയ്‌തു.